Latest News

തെലുങ്കിലെ ഹിറ്റ് നായികയായി അനുപമ പരമേശ്വരന്‍;  പുറത്തിറങ്ങിയ സിനിമകള്‍ ഹിറ്റായതോടെ പ്രതിഫലം കുത്തനെ ഉയര്‍ത്തി നടി; റിലീസിനൊരുങ്ങുന്ന തില്ലു സ്‌ക്വയറിനായി നടി വാങ്ങിയത് രണ്ട് കോടിയെന്ന് സൂചന

Malayalilife
തെലുങ്കിലെ ഹിറ്റ് നായികയായി അനുപമ പരമേശ്വരന്‍;  പുറത്തിറങ്ങിയ സിനിമകള്‍ ഹിറ്റായതോടെ പ്രതിഫലം കുത്തനെ ഉയര്‍ത്തി നടി; റിലീസിനൊരുങ്ങുന്ന തില്ലു സ്‌ക്വയറിനായി നടി വാങ്ങിയത് രണ്ട് കോടിയെന്ന് സൂചന

ല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനുപമ പരമേശ്വരന്‍. ചിത്രത്തില്‍ നിവിന്‍ പോളിയുടെ മൂന്ന് നായികമാരില്‍ ഒരാളായി എത്തി മലയാളികളുടെ പ്രിയ താരമായി മാറിയ അനുപമ തെലുങ്കില്‍ ഹിറ്റ് നായികയായി മാറിയിരിക്കുകയാണ്.

നടിയുടെ ജയം രവിക്കൊപ്പമുള്ള സൈറന്‍ മികച്ച കളക്ഷന്‍ ചിത്രം നേടിയിരുന്നു. ഇപ്പോഴിതാ തെലുങ്കില്‍ വമ്പനൊരു റിലീസിന് ഒരുങ്ങുകയാണ് അനുപമ. തില്ലു സ്‌ക്വയര്‍ എന്ന ഈ ചിത്രം റിലീസാവുന്നതിന് മുമ്പ് തന്നെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ചിത്രത്തിലെ ലിപ്ലോക്ക്, ഇന്റിമേറ്റ് രംഗങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാണ്.

ഇപ്പോളിതാ ചിത്രത്തില്‍ അഭിനയിച്ചതിന് അനുപമ പരമേശ്വരന്‍ വാങ്ങിയ പ്രതിഫലം 2 കോടി എന്ന് റിപ്പോര്‍ട്ട് ആണ് പുറത്ത് വരുന്നത്.
സാധാരണ ഒന്ന് മുതല്‍ ഒന്നര കോടി രൂപ വരെയാണ് നടി പ്രതിഫലമായി  വാങ്ങുന്നത്. എന്നാല്‍ തില്ലു സ്‌ക്വയറിനായി രണ്ട് കോടി അവകാശപ്പെട്ടത് നിര്‍മാതാക്കള്‍ അംഗീകരിക്കുകയായിരുന്നു. 

അതേസമയം അനുപമയുടെ ആസ്തി 35 കോടി രൂപയില്‍ താഴെയാണ്. പരസ്യ ചിത്രങ്ങള്‍ക്കായി 40 മുതല്‍ 50 ലക്ഷം രൂപ വരെയാണ് നടി ഈടാക്കാറുള്ളത്. അതേസമയം 50 ലക്ഷം രൂപയാണ് അനുപമ ഇപ്പോള്‍ പ്രതിഫലിപ്പിച്ചിരിക്കുന്നത്. തെലുങ്കിലെ തിരക്കേറിയ നടിയെന്ന പേരാണ് അനുപമയ്ക്ക് നേട്ടമായിരിക്കുന്നത്.

അനുപമയുടെ ഏറ്റവും ഗ്‌ളാമറസായ വേഷമാണ് ചിത്രത്തിലേത്. 2022ല്‍ റിലീസ് ചെയ്ത ക്രൈം കോമഡി ചിത്രം ഡിലെ തില്ലുവിന്റെ തുടര്‍ ഭാഗമാണ് .മാലിക് റാം സംവിധാനം ചെയ്യുന്ന ചിത്രംത്തില്‍ സിദ്ധു ജൊന്നാലഗഢ ആണ് നായകന്‍. 

അതേസമയം തില്ലു സ്‌ക്വയറിന്റെ ഒടിടി അവകാശം നേരത്തെ 35 കോടിക്കായിരുന്നു വിറ്റുപോയത്. നെറ്റ്ഫ്ളിക്സാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം കൈക്കലാക്കിയതെന്നാണ് റിപ്പോര്‍ട്ട്. തെലുങ്കിനെ സംബന്ധിച്ച് ഇത് ഒരു മീഡിയം ബജറ്റ് ചിത്രമാണ്. സിദ്ധുവിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായി തില്ലു സ്‌ക്വയര്‍ മാറാനുള്ള സാധ്യതയുണ്ട്.

നാല് ചിത്രങ്ങളാണ് താരത്തിന്റേതായി ഇനി റിലീസ് ചെയ്യാനുള്ള ചിത്രങ്ങള്‍. ഇവയെല്ലാം തെലുഗില്‍ തന്നെയാണ്.  30-ല്‍പ്പരം സിനിമകളില്‍ താരം ഇതുവരെ അഭിനയിച്ചിട്ടുണ്ട്.കാര്‍ത്തികേയ -2 ആഗോള ബോക്‌സോഫീസടക്കം വമ്പന്‍ വിജയമാണ് നേടിയത്. 

Anupama Parameswaran rise in Tamil and Telugu remuneration

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES