മിസ് യൂ അച്ഛാ; പലപ്പോഴും അച്ഛനെ ഞാന്‍ ഉറക്കെ വിളിക്കാറുണ്ട്; അച്ഛന്റെ ഓർമ്മകൾ പങ്കുവച്ച് ആന്‍ അഗസ്റ്റിന്‍

Malayalilife
മിസ് യൂ അച്ഛാ; പലപ്പോഴും അച്ഛനെ ഞാന്‍ ഉറക്കെ വിളിക്കാറുണ്ട്; അച്ഛന്റെ ഓർമ്മകൾ പങ്കുവച്ച്  ആന്‍ അഗസ്റ്റിന്‍

ലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആന്‍ അഗസ്റ്റിന്‍.  ലാൽ ജോസ് സം‌വിധാനം ചെയ്ത എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലൂടെയാണ്‌ ചലച്ചിത്ര രംഗത്തെത്തിയത്. എന്നാൽ ഇപ്പോൾ നടന്‍ അഗസ്റ്റിന്റെ ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകയാണ് മകളായ ആന്‍ അഗസ്റ്റിന്‍. പലപ്പോഴും താന്‍ അച്ഛനെ ഉറക്കെ വിളിക്കുമെന്നും മറുപടി കേള്‍ക്കാന്‍ ആഗ്രഹിക്കുമെന്നും താരം തുറന്ന് പറയുന്നുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് അച്ഛന് ഒപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു   ഒരു കുറിപ്പ് താരം പോസ്റ്റ് ചെയ്‌തത്‌.

'പലപ്പോഴും അച്ഛനെ ഞാന്‍ ഉറക്കെ വിളിക്കാറുണ്ട്, അച്ഛന്‍ ആ വിളിക്ക് മറുപടി നല്‍കിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കും, അച്ഛന് അതിന് സാധിക്കില്ലെങ്കിലും. എനിക്കറിയാം അച്ഛന് തിരിച്ച്‌ വരാനാവില്ലെന്ന്, പക്ഷേ അങ്ങനെ വന്നിരുന്നെങ്കിലെന്ന് ഞാന്‍ ശരിക്കും ആ?ഗ്രഹിക്കുന്നു. അച്ഛനായിരുന്നു ഞങ്ങളുടെ സുരക്ഷിതത്വം ഞങ്ങളുടെ കരുത്ത്. ജീവിതം ആസ്വദിക്കാനും, ആഘോഷിക്കാനും, പരാജയങ്ങളെ നേരിടാനും, വേദനയിലും കരുത്ത് കണ്ടെത്താനും അച്ഛന്‍ ഞങ്ങളെ പഠിപ്പിച്ചു.

 ചെറുപ്പം മുതലേ അച്ഛന് സിനിമയോടും അഭിനയത്തോടുമുള്ള അഭിനിവേശം കാണാന്‍ എനിക്ക് ഭാഗ്യം ലഭിച്ചു. കുറച്ചേ എനിക്ക് ചെയ്യാനായുള്ളൂ എങ്കിലും അതില്‍ അച്ഛന് അഭിമാനിക്കാനായെന്ന് ഞാന്‍ പ്രത്യാശിക്കുന്നു. മിസ് യൂ അച്ഛാ...അച്ഛനെ വിളിക്കുന്നതും ഞാന്‍ മിസ് ചെയ്യുന്നു.'-ആന്‍ പോസ്റ്റിൽ  കുറിച്ചു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ann (@annaugustiine) on

 

Ann Augustine sharing her father memories

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES