മലയാളികൾക്ക് ഏറെ സുപരിചിതയായ ട്രാന്‍സ് വുമണ്‍ നടി അഞ്ജലി അമീര്‍.മലയാള സിനിമയില്‍ നായികയാകുന്ന ആദ്യ ട്രാന്‍സ് വുമണ്‍ കൂടിയായിരുന്നു താരം.ഏതൊരു പെണ്ണും ആഗ്രഹിക്കുന്ന ഒരാണ്‍തുണ തനിക്കും വേണമെന്ന് ഇപ്പോൾ തുറന്ന് പറഞ്ഞിരിക്കുകയാണ് നടി അഞ്ജലി അമീർ. അഞ്ജലി ഇക്കാര്യം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലാണ് വ്യക്തമാകുന്നത്.
‘ഒറ്റയ്ക്ക് തുഴഞ്ഞ് മടുത്തു, മുങ്ങിപ്പോകുമെന്നൊരു ഭയം, ഒരു തുഴക്കാരനെ കൂടെ കൂട്ടാൻ മോഹമായി തുടങ്ങി. എന്നെ സ്നേഹിക്കാനും എനിക്ക് സ്നേഹിക്കാനും ഒരാണ് വേണം, കുരുത്തക്കേടിന് കുടപിടിക്കാനും ഇടക്ക് രണ്ട് തെറി വിളിക്കാനും,മഴ പെയ്യുമ്പോൾ വണ്ടിയെടുത്ത് കറങ്ങാനും അരണ്ട വെളിച്ചത്തിൽ തട്ട് ദോശ കഴിക്കാനും കൂടെയൊരുത്തൻ. ഏതൊരു പെണ്ണും ആഗ്രഹിക്കുന്ന ഒരാൺതുണ എനിക്കും വേണം, ജീവിതയാത്രയിൽ എന്നെ കൂടെക്കൂട്ടാൻ ധൈര്യമുളളവരുണ്ടോ ആവോ?’–അഞ്ജലി കുറിച്ചു.
നിരവധി ആരാധകരാണ് ഈ കുറിപ്പിൽ അഞ്ജലിക്കു മറുപടിയുമായി എത്തുന്നത്. ‘കാറ്റത്തും മഴയത്തും മറി യാതെ ഈ തോണിയെ കണ്ണിന്റെ മണിപോലെ കാത്തോളം’ എന്ന് ഒരാരാധകൻ കുറിച്ചു. മമ്മൂട്ടിയുടെ പേരന്‍പിലൂടെ തിളങ്ങിയ താരമാണ് അഞ്ജലി അമീര്‍. പേരന്‍പിന്റെ വിജയം നടിയുടെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയിരുന്നു. പേരന്‍പിന് പിന്നാലെ ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെയും അഞ്ജലി ശ്രദ്ധനേടുകയുണ്ടായി.