35 വര്‍ഷങ്ങള്‍ക്കു ശേഷം ഖുശ്ബു വീണ്ടും ബോളിവുഡിലേക്ക്; അനില്‍ ശര്‍മാജിയുടെ കൂടെ യാത്ര പുനരാരംഭിക്കുകയാണ്എല്ലാവരുടേ അനുഗ്രഹം ഉണ്ടാകണം എന്ന് കുറിച്ച് ഖുശ്ബു 

Malayalilife
  35 വര്‍ഷങ്ങള്‍ക്കു ശേഷം ഖുശ്ബു വീണ്ടും ബോളിവുഡിലേക്ക്; അനില്‍ ശര്‍മാജിയുടെ കൂടെ യാത്ര പുനരാരംഭിക്കുകയാണ്എല്ലാവരുടേ അനുഗ്രഹം ഉണ്ടാകണം എന്ന് കുറിച്ച് ഖുശ്ബു 

ടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ ഖുശ്ബു 35 വര്‍ഷങ്ങള്‍ക്കു ശേഷം ബോളിവുഡില്‍ തിരിച്ചെത്തുന്നു. അനില്‍ ശര്‍മ സംവിധാനം ചെയ്യുന്ന ജേര്‍ണി എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് നടി തിരിച്ചു വരുന്നത്. നാനാ പടേക്കറാണ് നായകന്‍. സംവിധായകനൊപ്പമുള്ള ചിത്രം പങ്കുവച്ച് സോഷ്യല്‍മീഡിയയിലൂടെ താരം തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 

'എട്ടാം വയസില്‍ ഹിന്ദി സിനിമയിലാണ് തന്റെ യാത്ര തുടങ്ങുന്നത്. 35 വര്‍ഷങ്ങള്‍ക്കു ശേഷം അനില്‍ ശര്‍മാജിയുടെ കൂടെ യാത്ര പുനരാരംഭിക്കുകയാണ്. ഇതൊരു ബഹുമതിയായി കണക്കാക്കുന്നു. എല്ലാവരുടേയും അനുഗ്രഹവും പിന്തുണയും ഇനിയും ഉണ്ടാകണം'- ഖുശ്ബു സോഷ്യല്‍മീഡിയയില്‍ കുറിച്ചു. നാനാ പടേക്കറാണ് നായകന്‍. 

അടുത്തിടെ തടി കുറച്ച് പുതിയ ഗെറ്റപ്പിലേക്ക് മാറിയതൊ്െക്ക വൈറലായിരുന്നു.
 

Read more topics: # ഖുശ്ബു
Anil Sharma Welcome Khushbu

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES