എല്ലാ ഓണക്കാലത്തും ഓര്‍മ്മകളും പ്രണയവും ഇടകലര്‍ത്തി ഗൃഹാതുരത തുളുമ്പുന്ന ഗാനങ്ങള്‍ ഇറങ്ങാറുണ്ട്. 'മുടിപ്പൂക്കളും', 'പാതിരാമയക്കത്തിലും', 'ദൂരെയാണ് കേരളവും' ഒക്കെ മലയാളിക്ക് സമ്മാനിച്ചത് ഓണക്കാലങ്ങളാണ്. അത്തരത്തില്‍ ഈ ഓണത്തിന് ലക്ഷക്കണക്കിന് പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന് മുന്നേറുകയാണ് 'അമ്പലയപ്പൊയ്കയില്‍ പോവാം അന്തിയാവട്ടെ' എന്ന മനോഹരഗാനം. ഈ ഓണത്തിന് റിലീസാവുന്ന 'അച്ഛനൊരു വാഴവെച്ചു' എന്ന ഫാമിലി ചിത്രത്തിന്റെ പ്രൊമോ വീഡിയോയായി ഇറങ്ങിയ ഈ ഗാനംറസീന റാസിയ ആണ്‌സംവിധാനം ചെയ്തിട്ടുള്ളത്.
നിരഞ്ജ് രാജു,എ വി അനൂപ്, ആത്മീയ,ശാന്തി കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സാന്ദീപ് സംവിധാനം ചെയ്യുന്ന ' അച്ഛനൊരു വാഴ വെച്ചു' എന്ന് ചിത്രം ഓണനാളില്‍ ആഗസ്റ്റ് 26-ന് ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റ് പ്രദര്‍ശനത്തിനെത്തിക്കുന്നു. മുകേഷ്,ജോണി ആന്റണി,ധ്യാന്‍ ശ്രീനിവാസന്‍,അപ്പാനി ശരത്,ഭഗത് മാനുവല്‍,സോഹന്‍ സീനുലാല്‍,
ഫുക്രു,അശ്വിന്‍ മാത്യു, ലെന,മീര നായര്‍,ദീപ ജോസഫ്, കുളപ്പുള്ളി ലീല, തുടങ്ങിയവരാണ് പ്രമുഖ താരങ്ങള്‍.
ജനപ്രിയ ചിത്രങ്ങളുടെ ജനകീയ ബ്രാന്‍ഡായ എ.വി.എ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ എ വി അനൂപ് നിര്‍മ്മിക്കുന്ന ഇരുപത്തിയഞ്ചാമത്തെ സിനിമയാണ് 'അച്ഛനൊരു വാഴ വെച്ചു'.സാന്ദീപ് ആദ്യമായി സംവിധാനം ചെയ്യുന്ന കളര്‍ഫുള്‍ എന്റര്‍ടെയ്‌നറായ 'അച്ഛനൊരു വാഴ വെച്ചു ' എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പി സുകുമാര്‍ നിര്‍വ്വഹിക്കുന്നു.
മനു ഗോപാല്‍ കഥ തിരക്കഥ സംഭാഷണമെഴുതുന്നു.കെ ജയകുമാര്‍,
സുഹൈല്‍ കോയ,മനു മഞ്ജിത്ത്,സിജു തുറവൂര്‍ എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.എഡിറ്റര്‍-വി സാജന്‍.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-വിജയ് ജി എസ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-നസീര്‍ കാരന്തൂര്‍,പി ആര്‍ ഒ-എ എസ്.ദിനേശ്.