‘പ്രേമം’ സിനിമയിലെ കാണാപ്പുറങ്ങൾ; ചിത്രങ്ങൾ പങ്കുവച്ച് അൽഫോൻസ് പുത്രൻ

Malayalilife
topbanner
‘പ്രേമം’ സിനിമയിലെ കാണാപ്പുറങ്ങൾ; ചിത്രങ്ങൾ പങ്കുവച്ച്  അൽഫോൻസ് പുത്രൻ

ലയാളിപ്രേക്ഷകർ നെഞ്ചിലേറ്റിയ സിനിമയാണ് പ്രേമം. സിനിമയുടെ ചിത്രീകരണ വേളയിൽ പകർത്തിയ രസകരമായ ചിത്രങ്ങൾ പങ്കുവച്ച് കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്  അൽഫോൻസ് പുത്രൻ. അൽഫോൻസ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ സിനിമയുടെ അണിയറയിൽ നടന്ന ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. 

മലയാള സിനിമയുടെ മുഖച്ഛായ ഒന്നാകെ മാറ്റിയെടുത്ത ഒരു ചിത്രമാണ് പ്രേമം. ജോര്‍ജിന്റെ ജീവിത്തിലെ മൂന്ന് കാലഘട്ടങ്ങളിലെ പ്രണയങ്ങളെ കുറിച്ച്  തുറന്ന് പറഞ്ഞ സിനിമയുടെ മേക്കിങ് ഒരു വിപ്ലവം തന്നെ സൃഷടിച്ചിരുന്നു.  മലയാളികള്‍ക്ക്  ഇന്നും ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും  ഏറെ സുപരിചിതമാണ്.  പ്രേക്ഷകർ നെഞ്ചോട് തന്നെ ചിത്രത്തിലെ മല‍ർ, ജോർജ്, ശംഭു, കോയ, സെലിൻ ഈ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകർ നെഞ്ചോട് ചേർത്ത് വച്ചിരിക്കുന്നത്.

premam-2

ചിത്രത്തിനായി നിവിൻ, സായ് പല്ലവി എന്നിവർക്ക് ഒപ്പം അനുപമ പരമേശ്വരൻ, മഡോണ സെബാസ്റ്റ്യൻ, ഷറഫുദ്ധീൻ, വിനയ് ഫോർട്ട്, സിജു വിൽസൺ, കൃഷ്ണ ശങ്കർ, ശബരീഷ് വർമ തുടങ്ങി പുതുമുഖ താരങ്ങളേയും വേഷമിട്ടിരുന്നു.  തെന്നിന്ത്യൻ സിനിമാ ലോകത്ത് തന്നെ രാജേഷ് മുരു​ഗേശന്റെ സം​ഗീതത്തിലൊരുങ്ങിയ പാട്ടുകൾ  ഒരു തരംഗം സൃഷ്‌ടിച്ചിരുന്നു. പ്രേമം തിയറ്ററുകളിൽ അവകാശവാദങ്ങളൊന്നുമില്ലാതെ തന്നെയായിരുന്നു എത്തിയിരുന്നത്. എന്നാൽ ഇപ്പോൾ അന്ന് സംവിധായകൻ അൽഫോൺസ് പുത്രൻ കുറിച്ച വാക്കുകൾ സോഷ്യൽ മീഡിയ വീണ്ടും ഏറ്റെടുത്തിരിക്കുകയാണ്.

nivin-2

‘പ്രേമം എന്ന ചലച്ചിത്രത്തിന്റ ചിത്രസംയോജനം മിനിഞ്ഞാന്നോടെ ഏതാണ്ട് ഒരു നിലയിൽ ആയി. ഈ പടത്തിന്റെ നീളം 2 മണിക്കൂറും 45 മിനിറ്റുമാണ്.’‘കാണികളുടെ ശ്രദ്ധയ്ക്ക്, ചെറുതും വലുതുമായ 17 പുതുമുഖങ്ങളുണ്ട് ചിത്രത്തിൽ. അല്ലാതെ വയറ് നിറച്ച് പാട്ടുമുണ്ട് പടത്തിൽ. പിന്നെ ചെറിയ തല്ലും. പ്രേമത്തിൽ പ്രേമവും കൊച്ചു തമാശയും മാത്രമേ ഉണ്ടാവൂ.യുദ്ധം പ്രതീക്ഷിച്ച് ആരും ഈ വഴിക്ക് വരരുത്.’ ഇങ്ങനെയായിരുന്നു ചിത്രത്തെക്കുറിച്ച് അൽഫോൻസിന്റെ കമന്റ്. നാല് കോടി ബഡ്ജറ്റിൽ പൂർത്തിയായ ചിത്രം ഏതാണ്ട് അറുപത് കോടിയാണ് കലക്‌ഷൻ നേടിയത്.കേരളത്തിലെ തിയറ്ററിൽ 175 ദിവസം പ്രദർശിപ്പിച്ച ചിത്രം തമിഴ്നാട്ടിലെ തിയറ്ററിൽ ഓടിയത് 275 ദിവസം.ചിത്രത്തിലെ 7 പാട്ടുകൾ ഇന്നും സോഷ്യൽ മീഡിയിൽ ട്രെന്റിങ്ങാണ്.

premmam-shoot

വിനീത് ശ്രീനിവാസൻ ആലപിച്ച ആലുവ പുഴയുടെ തീരത്ത്'' വിജയ് യേശുദാസിന്റെ ''മലരേ''എന്ന് തുടങ്ങുന്ന ഗാനവുമാണ് ആദ്യം ഹിറ്റായത്.തെന്നിന്ത്യൻ സിനിമാ പ്രേമികൾ ചിത്രത്തെ സ്വീകരിച്ചത് കണ്ട് ഇതേ പേരിൽ ചിത്രം തെലുങ്കിലും ഒരുക്കി.നാ​ഗ ചൈതന്യ, ശ്രുതി ഹാസൻ, അനുപമ, മഡോണ എന്നിവരാണ് പ്രേമം തെലുങ്കിൽ വേഷമിട്ടത്.

Alphonse puthran sharing the photos of unseen premam movie

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES