നിര്‍മ്മാതാവ് അല്ലു അരവിന്ദ് നല്‍കിയ മാനനഷ്ടക്കേസില്‍ തെലുങ്ക് താര ദമ്പതികളായ രാജശേഖര്‍, ജീവിത എന്നിവര്‍ക്ക് ഒരു വര്‍ഷത്തെ ജയില്‍ ശിക്ഷ. അല്ലു അരവിന്ദും ചിരഞ്ജീവിയും ബ്ലാക്ക് മാര്‍ക്കറ്റില്‍ രക്തവില്‍പ്പന നടത്തിയെന്നായിരുന്നു ദമ്പതികളുടെ ആരോപണം.
ചിരഞ്ജീവി രക്ത ബാങ്കിന്റെ നടത്തിപ്പില്‍ കൃത്രിമം നടന്നുവെന്ന് ആരോപിച്ചതിനെ തുടര്‍ന്ന് അല്ലു അരവിന്ദ് കേസ് നല്‍കുകയായിരുന്നു. 2011ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പന്ത്രണ്ട് വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് ദമ്പതികള്‍ക്ക് ശിക്ഷ വിധിക്കുന്നത്.
നാമ്പള്ളി കോടതിയുടേതാണ് വിധി. രാജശേഖിനും ജീവിതയ്ക്കും ഒരു വര്‍ഷത്തെ തടവ് ശിക്ഷയും അഞ്ച് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. അതേസമയം ദമ്പതികള്‍ക്ക് ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ഇവര്‍ക്ക് മേല്‍ക്കോടതിയെ സമീപിക്കാം.ചിരഞ്ജീവിയുമായി രാജശേഖറിന് വ്യക്തിപരമായ പ്രശ്നങ്ങളുമുണ്ടായിരുന്നു തെലുങ്കു താരങ്ങള്‍ക്കെതിരെ ശിക്ഷ വിധിച്ച് നാമ്പള്ളി കോടതി.
ചിരഞ്ജീവിയും രാജശേഖറും തമ്മിലുള്ള വഴക്ക് വര്‍ങ്ങള്‍ക്കു മുന്‍പ് ആരംഭിച്ചതാണ്. 2020ല്‍ മൂവീ ആര്‍ട്ടിസ്റ്റ്‌സ് അസ്സോസ്സിയേഷന്‍ സംഘടിപ്പിച്ച ഒരു പരിപാടിയ്ക്കിടെ ഇരുവരും വാക്കു തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു.സംഘടനയിലുള്ള അംഗങ്ങള്‍ തമ്മിലുള്ള വഴക്ക് വളരെ സമാധാനത്തോടെ പറഞ്ഞു തീര്‍ക്കണമെന്ന് ചിരഞ്ജീവി പരിപാടിയ്ക്കിടെ ആവശ്യപ്പെട്ടപ്പോള്‍ മറ്റുള്ളവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ തടയരുതെന്നായിരുന്നു രാജശേഖരുടെ എതിര്‍വാദം. രാജശേഖരുടെ ഭാര്യ ജീവിത പിന്നീട് ഇതിനെ കുറിച്ച് പ്രതികരിക്കുകയും ഭര്‍ത്താവിനു വേണ്ടി മാപ്പു പറയുകയും ചെയ്തു.
പുതുമൈ പെണ്ണ്എന്ന തമിഴ് ചിത്രത്തിലൂടെയാണ് രാജശേഖര്‍ തന്റെ കരിയര്‍ ആരംഭിച്ചത്. പിന്നീട് ശ്രുതിലയലു, അങ്കുശം, അണ്ണ, ഓങ്കാരം, ശിവയ്യ തുടങ്ങി അനവധി ചിത്രങ്ങളില്‍ വേഷമിട്ടു. 2022 ല്‍ പുറത്തിറങ്ങിയ ശേഖറിലാണ് രാജശേഖര്‍ അവസാനമായി അഭിനയിച്ചത്.;ഉറവയ് കാത കിളി എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ജീവിത നാലു ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.