Latest News

ആലിയയുടെ ഫോണിലെ വാള്‍പേപ്പറിലുളള ചിത്രം ആരുടെത്; ആളെ കണ്ടുപിടിച്ച് ആരാധകര്‍; ചിത്രം വൈറല്‍

Malayalilife
ആലിയയുടെ ഫോണിലെ വാള്‍പേപ്പറിലുളള ചിത്രം ആരുടെത്; ആളെ കണ്ടുപിടിച്ച് ആരാധകര്‍; ചിത്രം വൈറല്‍

ബോളിവുഡില്‍ നിറയെ ആരാധകര്‍ ഉളള നടിയാണ് ആലിയ ഭട്ട്. താരവും ബോളിവുഡ് നടനുമായ രണ്‍ബീര്‍ കപൂറും തമ്മിലുളള പ്രണയം പരസ്യമായിരുന്നെങ്കിലും ഇരുവരുടെയും വിവാഹം ഉടന്‍ ഉണ്ടാകുമെന്ന വാര്‍ത്ത വളരെ സന്തോഷ പൂര്‍വ്വമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഇരുവരും ഒന്നിച്ചുളള ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ആലിയുടെ ഫോണിലെ വാള്‍പേപ്പറിലുളള ചിത്രം ആരുടെയാണ് എന്ന് കണ്ട് പിടിച്ചിരിക്കുകയാണ് ആരാധകര്‍.

ആലിയ വാള്‍പേപ്പറായി വച്ചിരിക്കുന്നത് രണ്‍ബീര്‍ കപൂറിനൊപ്പമുള്ള ചിത്രമാണ്. ഇരുവരും പരസ്പരം ചുംബിക്കുന്ന ചിത്രമാണ് താരം വാള്‍പേപ്പറാക്കിയിരിക്കുന്നത്. പ്രിയ സുഹ്യത്തുക്കളായ ആകംഷ രഞ്ജനും മേഘ്‌ന ഗോയാലും പ്രധാനവേഷത്തിലെത്തുന്ന ഗില്‍റ്റി' എന്ന സീരിസിന്റെ സ്‌ക്രീനിങ്ങിന് വേണ്ടിയായിരുന്നു താരം എത്തിയിരുന്നത്. ചിത്രം പുറത്തിറങ്ങുന്നത് നെറ്റ്ഫ്‌ലിക്‌സിലൂടെയായിരിക്കും. ആരാധകര്‍ ഇതിനിടെയാണ് ആലിയയുടെ മൊബൈലിന്റെ ചിത്രം കൂടെ പകര്‍ത്തിയിരിക്കുന്നത്. വിരള്‍കൊണ്ട് ചിത്രം പാതി മറച്ചനിലയിലായിരുന്നു. എന്നാല്‍ ചിത്രത്തില്‍ ഇരുവരെയും വ്യക്തമായി കാണാം എന്ന് ആരാധകര്‍ വ്യക്തമാക്കുകയും ചെയ്യുന്നു.

താരത്തിന്റെ വാള്‍പേപ്പേര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും ചെയ്തു. ആലിയയും രണ്‍ബീറും ഗോസിപ്പ് കോളങ്ങളില്‍ ഇടം നേടിയത് നടി സോനം കപൂറിന്റെ വിവാഹ റിസപ്ഷന് ഒരുമിച്ചെത്തിയതോടെയായിരുന്നു. താരമിപ്പോള്‍ 'ബ്രഹ്മാസ്ത്ര' എന്ന ചിത്രത്തിന്റെ പ്രെമോഷന്‍ തിരക്കുകളിലാണ്.

 
 
 
 
 
 
 
 
 
 
 
 
 
 

Do you see what I see? Swipe left to know.. This literally the cutest but wanna see the picture is she looking into his eyes or they are kissing?? Btw the best!! I wanna see a vlog or an Interview on WHAT'S IN MY PHONE? with Alia Bhatt.. Drop a "❤" if u agree with me in the comment section below. . . . . . #aliabhatt #saraalikhan #salmankhan #takht #ranbirkapoor #ranlia #akshaykumar #amirkhan #kareenakapoor #hrithikroshan #jhanvikapoor #varia #varundhawan #katrinakaif #deepikapadukone #aliaabhatt #aliabhattfc #kartikaryan #aliabhattfans #shahidkapoor #vickykaushal #ranbiralia #anushkasharma #viratkohli #ranveersingh #shraddhakapoor #tigershroff #ananyapandey #sharukhkhan

A post shared by Aliabe (@fan_of_aliabe) on Mar 4, 2020 at 11:43pm PST

 

Read more topics: # Alia bhatt phone ,# wall paper viral
Alia bhatt phone wall paper viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES