Latest News

സമൂഹത്തെ വഴി തെറ്റിക്കാന്‍ എടുത്ത സിനിമ, ലിജോയ്ക്കും ജോജുവിനുമെതിരെ കേസ് എടുക്കണം; പരാതിയുമായി കെ.പി.സി.സി നിര്‍വ്വാഹക സമിതിയംഗം അഡ്വ. ജോണ്‍സണ്‍ എബ്രഹാം

Malayalilife
സമൂഹത്തെ വഴി തെറ്റിക്കാന്‍ എടുത്ത സിനിമ, ലിജോയ്ക്കും ജോജുവിനുമെതിരെ കേസ് എടുക്കണം; പരാതിയുമായി  കെ.പി.സി.സി നിര്‍വ്വാഹക സമിതിയംഗം അഡ്വ. ജോണ്‍സണ്‍ എബ്രഹാം

ചുരുളി സിനിമയ്ക്കും സംവിധായകനും അണിയറപ്രവര്‍ത്തകര്‍ക്കും നടന്‍ ജോജുവിനും എതിരെ കേസ് എടുക്കണമെന്ന ആവശ്യമുയർത്തി കൊണ്ട്  മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്ത് നല്‍കി കോണ്‍ഗ്രസ് നേതാവ് രംഗത്ത്.  പരാതിയുമായി മുന്നോട്ട്  എത്തിയിരിക്കുന്നത് കെ.പി.സി.സി നിര്‍വ്വാഹക സമിതിയംഗം അഡ്വ. ജോണ്‍സണ്‍ എബ്രഹാം ആണ്.

 സിനിമകളിലൂടെ പച്ചത്തെറികളും അസഭ്യവാക്കുകളും കടത്തി വിടുന്നത് അതിന് സംസാരഭാഷ എന്ന നിലയില്‍ സ്വീകാര്യത ഉണ്ടാക്കുന്നതിനും സാമൂഹിക സംഘര്‍ഷത്തിനും നാട്ടില്‍ അരാജകത്വം സൃഷ്ടിക്കാന്‍ വഴി തെളിക്കുന്നു എന്നും കത്തില്‍ പറയുന്നു.

ജോണ്‍സണ്‍ എബ്രഹാമിന്റെ കത്ത്:

ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക്,

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് ഒടിടി പ്ലാറ്റ്ഫോം ആയ സോണി ലൈവില്‍ റിലീസ് ചെയ്ത ‘ചുരളി’ എന്ന മലയാള ചലച്ചിത്രം ആദ്യാവസാനം പച്ചത്തെറി വാക്കുകളും അസഭ്യ വര്‍ഷവും ചൊരിയുന്നതാണ്. ഇത്തരം ഭാഷകള്‍ ഗുണ്ടാ സംസ്‌കാരത്തിന്റെ ഭാഗവും ധാര്‍മ്മികതയ്ക്കും നമ്മുടെ നാട് പുലര്‍ത്തി വരുന്ന മഹത്തായ സംസ്‌കാരത്തിന് നിരക്കാത്തതുമാണ്.

പച്ചത്തെറികളും അസഭ്യവാക്കുകളും സിനിമകളിലൂടെ കടത്തി വിടുന്നത് അതിന് സംസാരഭാഷ എന്ന നിലയില്‍ സ്വീകാര്യത ഉണ്ടാക്കുന്നതിനും സാമൂഹിക സംഘര്‍ഷത്തിനും നാട്ടില്‍ അരാജകത്വം സൃഷ്ടിക്കാന്‍ വഴി തെളിക്കുന്നതിനുമാണ്. ജോജു ജോര്‍ജ് മുഖ്യ കഥാപാത്രമായ സിനിമയുടെ കഥ വിനോയ് തോമസും തിരക്കഥ എസ്. ഹരീഷും ആണ് നിര്‍വഹിച്ചിരിക്കുന്നത്.

സമൂഹത്തെ വഴി തെറ്റിക്കുക എന്ന ഉദ്ദേശത്തോടും കരുതലോടും കൂടിയും തങ്ങളുടെ പ്രവര്‍ത്തിയില്‍ അപ്രകാരം സംഭവിക്കുമെന്ന് അറിവുള്ള സംവിധായകന്‍, കഥാ, തിരക്കഥാകൃത്തുക്കള്‍, മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച ജോജു ജോര്‍ജ് എന്നിവര്‍ പരസ്പരം കൂടിയാലോചിച്ച് ചലച്ചിത്രത്തില്‍ അസഭ്യവര്‍ഷവും ഇതര കുറ്റകൃത്യങ്ങള്‍ക്കാവശ്യമായവയും ചമച്ചിട്ടുള്ളതാണ്.

ആയതിനാല്‍ നിര്‍മ്മാതാവ്, കഥാ, തിരക്കഥാകൃത്തുക്കള്‍, സംവിധായകന്‍, മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച ജോജു ജോര്‍ജ് എന്നിവര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത്, നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ചുരുളി സിനിമയിലെ കേസിനാസ്പദമായ ചില വീഡിയോ ക്ലിപ്പുകളും ഇതിനോടൊപ്പം ചേര്‍ക്കുന്നു. വിശ്വസ്തതയോടെ, അഡ്വ: ജോണ്‍സണ്‍ എബ്രഹാം, കെപിസിസി നിര്‍വാഹക സമിതി അംഗം.

Advocate johnson abraham write letter to chief minister

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES