Latest News

ശ്രീരാമനെയും  രാമായണത്തെയും അപമാനിക്കുന്നു;  ആദിപുരുഷ്  സിനിമയ്ക്കെതിരെ  ഹിന്ദു  സേന കോടതിയില്‍; തിയേറ്ററുകളില്‍ ഹനുമാനായി സീറ്റ് ഒഴിച്ചിട്ട് അണിയറക്കാര്‍;  ഒഴിച്ചിട്ട സീറ്റിലിരുന്ന യുവാവിന് മര്‍ദ്ദനം; പ്രഭാസ് ചിത്രം തിയേറ്ററുകളിലെത്തുമ്പോള്‍ വിവാദങ്ങളും തുടര്‍ക്കഥ

Malayalilife
ശ്രീരാമനെയും  രാമായണത്തെയും അപമാനിക്കുന്നു;  ആദിപുരുഷ്  സിനിമയ്ക്കെതിരെ  ഹിന്ദു  സേന കോടതിയില്‍; തിയേറ്ററുകളില്‍ ഹനുമാനായി സീറ്റ് ഒഴിച്ചിട്ട് അണിയറക്കാര്‍;  ഒഴിച്ചിട്ട സീറ്റിലിരുന്ന യുവാവിന് മര്‍ദ്ദനം; പ്രഭാസ് ചിത്രം തിയേറ്ററുകളിലെത്തുമ്പോള്‍ വിവാദങ്ങളും തുടര്‍ക്കഥ

രാജമൗലിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ബാഹുബലി ചിത്രങ്ങള്‍ക്ക് ശേഷം തുടരെയുള്ള പരാജയ ചിത്രങ്ങളായിരുന്നു പ്രഭാസ് ആരാധകരെ കാത്തിരുന്നത്. അതിനാല്‍ തന്നെ ഇതിഹാസ പുരുഷനായി പ്രഭാസ് സ്‌ക്രീനിലെത്തുന്ന ഓം റാവത്ത് ചിത്രം ആദിപുരുഷിനായി വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരുന്നത്. ചിത്രത്തിന്റെ ട്രെയിലറിന് പിന്നാലെ മോശം വിഎഫ്എക്‌സിനെ ചൂണ്ടിക്കാട്ടി നിരവധി ട്രോളുകള്‍ പ്രചരിച്ചെങ്കിലും റിലീസിന് മുന്നോടിയായി മികച്ച പ്രീബുക്കിംഗ് തന്നെ ചിത്രത്തിന് ലഭിച്ചിരുന്നു. ഒടുവില്‍ ചിത്രം തിയേറ്ററുകളിലേയ്ക്ക് എത്തുമ്പോഴും വിവാദങ്ങള്‍ പിന്നാലെ ഉയരുകയാണ്.

ചിത്രം സോഷ്യല്‍ മീഡിയയില്‍ സംസാര വിഷയമായിരിക്കുകയാണ്. ചിത്രത്തിന്റെ  റിലീസിന്  പിന്നാലെ വിഎഫ്എക്‌സിനെക്കുറിച്ചുള്ള ട്രോളുകള്‍ കൂടുതല്‍ രൂക്ഷമായി പ്രചരിച്ച് തുടങ്ങി. ചിത്രത്തില്‍ സെയ്ഫ് അലി ഖാന്‍ കൈകാര്യം ചെയ്യുന്ന രാവണന്റെ കഥാപാത്രവും ഹനുമാന്റെ കഥാപാത്രവുമെല്ലാം ഇത്തരം ട്രോളുകളില്‍ നിറഞ്ഞു.

ഒപ്പം ചിത്രത്തിനെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ ഹിന്ദുസേന എന്ന സംഘടന പൊതുതാത്പര്യ ഹര്‍ജി നല്‍കി എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.ശ്രീരാമനെയും രാമായണത്തെയും സംസ്‌കാരത്തെയും ചിത്രം പരിഹസിക്കുന്നു എന്ന് ഹര്‍ജിയില്‍ പറയുന്നു.

ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ച തൃശൂല്‍ മീഡിയ എന്റര്‍ടെയിന്‍മെന്റ് എന്ന വി.എഫ്.എക്‌സ് കമ്പനി ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ചിത്രം സ്റ്റേ ചെയ്യാന്‍ കോടതി വിസമ്മതിച്ചു. ചിത്രത്തില്‍ ക്രെഡിറ്റ് നല്‍കിയില്ലെന്നായിരുന്നു ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. 

അതേസമയം ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി എല്ലാ തിയേറ്ററുകളിലും ഒരു സീറ്റ് ഹനുമാനായി മാറ്റിവെയ്ക്കുമെന്ന് സംവിധായകന്‍ അറിയിച്ചിരുന്നു. എന്നാല്‍ സംവിധായകന്റെ നിര്‍ദേശപ്രകാരം ഹനുമാനായി മാറ്റിവെച്ച സീറ്റില്‍ ഇരിക്കാന്‍ ശ്രമിച്ച യുവാവിന് മര്‍ദനമേറ്റതായുള്ള വാര്‍ത്തയും റിലീസ് ദിനത്തില്‍ പുറത്തു വരുന്നുണ്ട്.

ഹൈദരാബാദിലെ ബ്രഹ്മാരംഭ തിയേറ്ററില്‍ പുലര്‍ച്ചെ നാലിന് നടന്ന സ്‌കീനിംഗിനിടിയിലാണ് യുവാവിന് പ്രഭാസ് ആരാധകരുടെ മര്‍ദ്ദനമേറ്റത് എന്നാണ് വിവരം.പിന്നാലെ തന്നെ ആദിപുരുഷിന്റെ പ്രദര്‍ശനം വൈകിയതിന്റെ പേരില്‍ തിയേറ്റര്‍ തന്നെ പ്രഭാസ് ആരാധകര്‍ തല്ലിത്തകര്‍ത്ത വാര്‍ത്തയും പുറത്തു വന്നു. ഹൈദരാബാദിലെ തിയേറ്ററില്‍ ഉച്ചയ്ക്ക് നടക്കേണ്ട് സ്‌ക്രീനിംഗിനിടയിലായിരുന്നു സംഭവം. സാങ്കേതിക തകരാര്‍ മൂലം പ്രദര്‍ശനം വൈകിയതാണ് പ്രഭാസ് ആരാധകരെ ചൊടിപ്പിച്ചത്. തിയേറ്ററിലെ സിസിടിവി ക്യാമറ അടക്കം പറിച്ചുമാറ്റുന്നതും തിയേറ്റര്‍ അടിച്ചുതകര്‍ക്കുന്നതും സംഭവത്തിന് പിന്നാലെ പുറത്തുവന്ന വീഡിയോ ദൃശ്യത്തില്‍ കാണാം.

തെലങ്കാനയിലെ  തിയറ്ററില്‍  അതിഥിയായി ഒരു കുരങ്ങന്‍  എത്തിയ വീഡിയോയും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.തിയറ്ററിലെ ചുമരിനോട് ചേര്‍ന്ന  ദ്വാരത്തിലാണ്  സീറ്റ് ഉറപ്പിച്ചത്.   സ്‌ക്രീനിലേക്ക് നോക്കി നില്‍ക്കുന്ന കുരങ്ങന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.  എന്നാല്‍ തെലങ്കാനയിലുളള ഏതു തിയറ്ററില്‍ നിന്നാണെന്ന്  വ്യക്തമായിട്ടില്ല.

ചിത്രത്തില്‍  ബോളിവുഡ് താരങ്ങളായ കൃതി സിനോണും സെയ്ഫ് അലിഖാനും  പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സീതയായിട്ടാണ്  കൃതി എത്തുന്നത്. പ്രഭാസ് രാമനാകുമ്പോള്‍ രാവണന്‍ എന്ന കഥാപാത്രത്തെയാണ്  സെയ്ഫ്  അവതരിപ്പിക്കുന്നത്.  


 

Adipurush movie release highlights

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES