Latest News

വര്‍ഷങ്ങളോളമുള്ള എന്റെ പ്രാര്‍ത്ഥനയുടെ ഫലമാണ് അനസ്; തുറന്ന് പറഞ്ഞ് നടി സന ഖാന്‍

Malayalilife
വര്‍ഷങ്ങളോളമുള്ള എന്റെ പ്രാര്‍ത്ഥനയുടെ ഫലമാണ് അനസ്; തുറന്ന് പറഞ്ഞ് നടി സന ഖാന്‍

ടിയായും മോഡലായും എല്ലാം തന്നെ ഏവർക്കും സുപരിചിതയായ താരമാണ് സന ഖാന്‍. അടുത്തിടെയായിരുന്നു നടി വിവാഹിതയായത്. സമൂഹമാധ്യമങ്ങളിലൂടെ വിവാഹചിത്രങ്ങളും മറ്റ് വിശേഷങ്ങളും  എല്ലാം തന്നെ നടി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 
സനയുടെ ഭര്‍ത്താവ് ഗുജറാത്ത് സൂറത്ത് സ്വദേശിയും മതപണ്ഡിതനുമായ മുഫ്തി അനസ് സെയിദാണ്. എന്നാൽ ഇപ്പോൾ സന തന്റെ വിവാഹത്തെ കുറിച്ച്‌ ആദ്യമായി പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്.

അനസ് സയ്യദിനെ പോലൊരാളെ ഭര്‍ത്താവായി ലഭിക്കാനായിരുന്നു താന്‍ എല്ലാ നാളും പ്രാര്‍ത്ഥിച്ചിരുന്നത് സന പറയുന്നു. എന്റെ വര്‍ഷങ്ങളോളമുള്ള പ്രാര്‍ത്ഥനയുടെ ഫലമാണ് അനസ് തന്റെ ജീവിത്തിലേക്ക് വന്നത്. ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് സന ഇക്കാര്യം വെളിപ്പടുത്തിയിരിക്കുന്നത്.

വളരെ നല്ല മനുഷ്യനാണ് തന്റെ ഭര്‍ത്താവ്. അദ്ദേഹം സുന്ദരനാണെന്ന് എനിക്കറിയാം. അത് പക്ഷെ മറ്റുള്ളവര്‍ക്ക് തോന്നില്ലായിരിക്കാം. അത് പക്ഷെ എന്നെ ബാധിക്കുന്ന പ്രശ്നമല്ല സന പറയുന്നു. മക്കയില്‍ 2017 ല്‍ വെച്ചാണ് സന അനസ് സയ്യിദിനെ ആദ്യമായി കണ്ടുമുട്ടുന്നത്.
പിന്നീട് 2018 ല്‍ ഇസ്ലാമിനെ കുറിച്ച്‌ കൂടുതല്‍ അറിയാന്‍ സന അനസിനെ വിളിക്കുകയായിരുന്നു. പിന്നീട് 2020 ആണ് ഞങ്ങള്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്.

 അനസ് സയ്യിദും സനയെ ഭാര്യയായി ലഭിച്ചതില്‍ സന്തോഷവാനാണെന്ന് പറയുന്നു.  താന്‍ ഇത്രയും സന്തോഷവനായിരിക്കുമെന്ന്  മറ്റാരെയെങ്കിലും വിവാഹം ചെയ്തിരുന്നെങ്കില്‍ തോന്നുന്നില്ലെന്നും അനസ് പറഞ്ഞു. ആര്‍ക്കും തങ്ങള്‍ പരസ്പരം ചേരില്ലെന്ന്  ചിന്തിക്കാം, പക്ഷേ യഥാര്‍ത്ഥത്തില്‍ തങ്ങള്‍ വളരെ സന്തോഷത്തോടെയാണ് കഴിയുന്നത് എന്നുമാണ് അനസ് പറയുന്നത്.
 

Actrewss sana khan words about wedding

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES