Latest News

നിര്‍മ്മാതാവിന്റെ കൂടെ കിടക്ക പങ്കിടണം; മോശമായ രീതിയില്‍ വീഡിയോകോള്‍ ചെയ്യണം; കാസ്റ്റിംഗ് കൗച്ചിനെതിരെ നടി ഉര്‍ഫി ജാവേദ്

Malayalilife
നിര്‍മ്മാതാവിന്റെ കൂടെ  കിടക്ക പങ്കിടണം;  മോശമായ രീതിയില്‍ വീഡിയോകോള്‍ ചെയ്യണം; കാസ്റ്റിംഗ് കൗച്ചിനെതിരെ നടി  ഉര്‍ഫി ജാവേദ്

സോഷ്യൽ മീഡിയ കീഴടക്കിയ താരമാണ് ഉർഫി ജാവേദ്. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തിട്ടുണ്ട്. കാസ്റ്റിംഗ് കൗച്ചിനെതിരെ പ്രതികരിച്ച് ഇന്ന് പല താരങ്ങളും  രംഗത്ത് എത്തിയിട്ടുണ്ട്.  പലരും ഇവസരങ്ങള്‍ക്കായി വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്ന് പറഞ്ഞിട്ടുണ്ടെന്ന് പല നടിമാരും വെളിപ്പെടുത്തിയിട്ടുണ്ട്.  എന്നാൽ ഇപ്പോള്‍ കാസ്റ്റിംഗ് കൗച്ചിനെതിരെ തുറന്നടിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി ഉര്‍ഫി ജാവേദ്. പഞ്ചാബി കാസ്റ്റിംഗ് ഡയറക്ടറാ ഒബേദ് അഫ്രീദിക്ക് എതിരെയാണ് നടി രംഗത്ത് എത്തയത്.

അഭിനയിക്കാന്‍ അവസരം നല്‍കാം എന്ന് വാഗ്ദാനം ചെയ്ത് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന വ്യക്തിയാണ് അഫ്രീദി എന്നാണ് ഉര്‍ഫി ആരോപിച്ചിരിക്കുന്നത്. അഫ്രീദി തനിക്ക് പ്രതിഫലം നല്‍കിയില്ല എന്ന് പറഞ്ഞ് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകളും നടി പങ്കുവെച്ചിട്ടുണ്ട്. അതേസമയം ഉര്‍ഫി അവസാന നിമിഷം ഷൂട്ടിംഗില്‍ നിന്നും പിന്മാറുന്ന ആളാണെന്നും ഇതോടെ തനിക്ക് മറ്റൊരാളെ കാസ്റ്റ് ചെയ്യേണ്ടി വന്നിട്ടുണ്ടെന്നം അഫ്രീദി ചാറ്റില്‍ ആരോപിക്കുന്നുണ്ട്.

എന്നാല്‍ ഇത് നുണയാണെന്നാണന്ന് ഉര്‍ഫി പറയുന്നു. പണം ചോദിച്ചതിന് തന്നെ അഫ്രീദി അപമാനിച്ചുവെന്നും അസഭ്യം പറഞ്ഞുവെന്നും ആരോപിച്ചും നടി സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കുവച്ചിട്ടുണ്ട്. അഫ്രീദിയില്‍ നിന്നും കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങളുണ്ടായെന്ന് തന്നോട് അഞ്ചു പെണ്‍കുട്ടികള്‍ പറഞ്ഞുവെന്നും നടി പറയുന്നു. തന്റെ പ്രിയപ്പെട്ട ഗായകന്റെ മ്യൂസിക് വീഡിയോയില്‍ അവസരം നല്‍കാമെന്നും പകരം നിര്‍മ്മാതാവിന്റെ കൂടെ കിടക്ക പങ്കിടണമെന്ന് അഫ്രീദി പറഞ്ഞു. പെണ്‍കുട്ടി ഇതിന് വിസമ്മതിച്ചപ്പോള്‍ മുഖം കാണിക്കാതെ വീഡിയോ കോള്‍ ചെയ്യാനും വിവസ്ത്രയാകാനും അഫ്രീദി ആവശ്യപ്പെട്ടുവെന്നും പെണ്‍കുട്ടി പറഞ്ഞതായി ഉര്‍ഫി വെളിപ്പെടുത്തി. 

Actress urfi javed words against casting couch

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES