വിവിധ ഭാഷകളിലായി നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ അഭിനേത്രിയാണ് ശ്വേതാ മോഹന്‍. മലയാളം,ഹിന്ദി,കന്നഡ,തമിഴ് തെലുങ്ക് തുടങ്ങിയ ഭാഷകളില്‍ നിരവധി ചിത്രങ്ങളില്‍ ശ്വേത അഭിനയിച്ചു. ഇപ്പഴും റിയാലിറ്റി ഷോകളില്‍ ജഡ്ജിയായും മത്സരാര്‍ത്ഥിയായും ബിഗ്‌സ്‌ക്രീനിലും മിനിസ്‌ക്രീനിലും ശ്വേത സജീവമാണ്. അനശ്വരം' (1991) എന്ന മലയാളം ചിത്രത്തിലൂടെയാണ് ശ്വേത സിനിമാ അഭിനയം തുടങ്ങിയത്. തുടർന്ന് നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിക്കാനും താരത്തിന് സാധിച്ചിരുന്നു.
എല്ലാ മേഖലയിലുമെന്ന പോലെ സ്ത്രീകൾക്കു നേരെയുള്ള ആക്രമണങ്ങൾ സിനിമ മേഖലയിലുമുണ്ടെന്ന് തുറന്ന് പറയുകയാണ് ശ്വേത മേനോൻ. അത്തരമൊരു അനുഭവം എന്നാൽ വ്യക്തിപരമായി തനിക്കുണ്ടായിട്ടില്ലെന്ന് ശ്വേത വെളിപ്പെടുത്തുകയാണ്. എനിക്കെതിരെ എന്തെങ്കിലും രീതിയിലുള്ള അനീതിയുണ്ടായാൽ ഞാൻ അപ്പോൾ തന്നെ പ്രതികരിക്കും. വെറുതെ കൊട്ടിഘോഷിക്കുന്ന ആളല്ല ഞാൻ. എനിക്ക് ആരുടെയെങ്കിലും പെരുമാറ്റത്തിൽ പ്രശ്നം തോന്നിയാൽ ഞാൻ അപ്പോൾ തന്നെ പറയും. പിന്നെ പറയുന്നതിൽ കാര്യമില്ല. ഞാൻ എല്ലാ സിനിമ മേഖലയിലും പ്രവർത്തിച്ചിട്ടുണ്ട്. ആൾക്കാർക്കിടയിൽ എന്നെ കാണുമ്പോൾ എന്തെങ്കിലും വികാരങ്ങൾ ഉണ്ടായിട്ടുണ്ടാവാം.
പക്ഷെ ഇതുവരെ എനിക്ക് നേരെ അത്തരം പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല. എന്നെ ആരും ഉപദ്രവിച്ചിട്ടുമില്ല. ഷൂട്ടിംഗ് കഴിഞ്ഞാൽ തന്നെ ആരും കാണാറില്ലെന്നും അതാകാം ഒരു പരിധിവരെ ഇത്തരം പ്രശ്‌നങ്ങൾ ഒന്നുമില്ലാത്തതിന് കാരണം. തന്റെ മേക്കപ്പ് ആർട്ടിസ്റ്റ് , ഹെയർ ഡ്രസ്സർ എല്ലാവരും മുംബൈയിൽ നിന്നുള്ളവരാണ് താൻ എപ്പോഴും അവരോടൊപ്പമായിരിക്കും.