ചലച്ചിത്ര അഭിനേത്രിയും, മോഡലറും, ടി.വി. അവതാരകയുമെല്ലാം മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് ശ്വേത മേനോൻ. 'അനശ്വരം'എന്ന മലയാളം ചിത്രത്തിലൂടെയാണ് ശ്വേത സിനിമാ അഭിനയം തുടങ്ങിയത്. തുടർന്ന് നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിക്കാനും താരത്തിന് സാധിച്ചിരുന്നു. എന്നാൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിലാകെ പത്ത് വര്‍ഷം മുമ്പ് ഐസ്‌ക്രീമും നാരങ്ങ വെള്ളനും വിറ്റ് ജീവിച്ചിരുന്ന ആനി ശിവ പോലീസ് സബ് ഇന്‍സ്‌പെടക്ടര്‍ പദവിയിലേക്ക് എത്തിയ പോരാട്ട കഥ ശ്രദ്ധ നേടുകയാണ്. ഈ അവസരത്തിൽ നിരവധി പേരാണ് ആശംസകൾ നേർന്ന് കൊണ്ട് രംഗത്ത് എത്തിയതും. എന്നാൽ ഇപ്പോൾ ആനിയുടെ വീഡിയോ പങ്കുവെച്ച് നടി ശ്വേത മേനോന്‍ കുറിച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.
ഭര്‍ത്താവും കുടുംബവും ഉപേക്ഷിച്ചതിന് ശേഷം 6 മാസം പ്രായമുള്ള കുഞ്ഞിനൊപ്പം തെരുവില്‍ ഉപേക്ഷിക്കുമ്പോള്‍ ആനി ശിവയ്ക്ക് പതിനെട്ട് വയസ്സേ ഉണ്ടായിരുന്നുള്ളൂ. 14 വര്‍ഷത്തെ പോരാട്ടത്തിനും കഷ്ടപ്പാടുകള്‍ക്കും ശേഷം അവള്‍ ഇപ്പോള്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ആയി 2014ല്‍, ഒരു സുഹൃത്ത് ഉപദേശിച്ചപ്രകാരം വനിതാ സബ് ഇന്‍സ്‌പെക്ടര്‍ പരീക്ഷയ്ക്ക് ഹാജരാകാന്‍ ആനി തിരുവനന്തപുരം ഒരു കോച്ചിംഗ് സെന്ററില്‍ ചേര്‍ന്നു. വനിതാ പോലീസിനായി അവര്‍ ടെസ്റ്റിനും ഹാജരായി.
അവര്‍ 2016 ല്‍ ഒരു വനിതാ പോലീസ് നിയമിതയായി 2019 ല്‍ സബ് ഇന്‍സ്‌പെക്ടര്‍ ടെസ്റ്റ് ക്ലിയര്‍ ചെയ്തു. ഒരു ദശാബ്ദം മുമ്പ് ഐസ്‌ക്രീമുകളും നാരങ്ങാവെള്ളവും മറ്റ് വീട്ടുപകരണങ്ങളും വിറ്റിരുന്നവള്‍ വര്‍ക്കല പോലീസ് സ്റ്റേഷനിലെ സബ് ഇന്‌സ്‌പെക്ടറായി നിയോഗിക്കപ്പെട്ടിരിക്കുന്നു എന്നും താരം പറയുന്നു.