ഇരുപതിലേറെ മലയാളചലച്ചിത്രങ്ങളിൽ വേഷമിട്ട ഒരു മികച്ച നടിയാണ് സുരഭി ലക്ഷ്മി. 2016 ലെ മിന്നാമിനുങ്ങ് എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും, സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക ജൂറി പരാമർശവും ലഭിച്ച നടി കൂടിയാണ് സുരഭി. സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ താരം പങ്കുവയ്ക്കാറുള്ള വിശേഷണങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുമുണ്ട്. എന്നാൽ ഇപ്പോൾ വോട്ടര്‍ പട്ടികയില്‍ നിന്ന് പേരു നീക്കയതിനെ വിമര്‍ശിച്ചു കൊണ്ട് താരം പങ്കുവച്ച ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
സുരഭി ലക്ഷ്മിയുടെ കുറിപ്പിലൂടെ
നരിക്കുനി ഗ്രാമപഞ്ചായത്തില്‍ പതിനൊന്നാം വാര്‍ഡില്‍, ബൂത്ത് 134 ല്‍ വോട്ടറായ ഞാന്‍, അമ്മയുടെ ചികിത്സാവശ്യാര്‍ത്ഥം താല്ക്കാലികമായി താമസം മാറിയപ്പോള്‍, ഞാന്‍ സ്ഥലത്തില്ലാ എന്ന പരാതി കൊടുപ്പിച്ച്, എന്നെയും ചേച്ചിയെയും വോട്ടര്‍ പട്ടികയില്‍ നിന്നും, ഹിയറിങ്ങ് പോലും നടത്താതെ ഒഴിവാക്കിച്ച നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ഒരു പൗരന്‍റെ ജനാധിപത്യാവകാശം ഹനിക്കാന്‍ കൂട്ടുനിന്നചില തല്‍പരകക്ഷികള്‍ ജനാധിപത്യത്തെയാണ് ചോദ്യം ചെയ്യുന്നത്!!
#Dialogue_On_Democracy #righttovote
#YourVoteMatters #ഔർവോട്ടിമാറ്റേഴ്സ്
മികച്ച നടിക്കുള്ള 2016-ലെ ദേശീയ ചലച്ചിത്രപുരസ്കാരം സുരഭിക്ക് ലഭിച്ചു. ഇരുപതിലേറെ മലയാളചലച്ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. കഥയിലെ രാജകുമാരി എന്ന ടെലിവിഷൻ പരമ്പരയിലും ഏതാനും പരസ്യചിത്രങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുള്ള ഇവർ ഇപ്പോൾ മീഡിയാ വൺ ചാനലിൽ പ്രക്ഷേപണം ചെയ്യപ്പെടുന്ന എം80 മൂസ എന്ന ഹാസ്യപരമ്പരയിലെ ഒരു മുഖ്യകഥാപാത്രമായ പാത്തുമ്മയായി വേഷമിടുന്നുണ്ട്. എറണാകുളം പ്രസ് ക്ലബ്ബിൽ വാർത്താസമ്മേളനത്തിന് ബുള്ളറ്റ് മോട്ടോർസൈക്കിൾ ഓടിച്ച് കോഴിക്കോട്ടുനിന്നും വന്ന സുരഭിയുടെ ചിത്രങ്ങൾ എല്ലാം തന്നെ സമൂഹമാധ്യമങ്ങളിൽ ഇടം നേടുകയും ചെയ്തു.