ലോകമെമ്പാടും കോടിക്കണക്കിനു ആരാധകർ ഉള്ള ഒരു താരമാണ് സണ്ണി ലിയോൺ. അഭിനേത്രിയും, മോഡലുമായ സണ്ണി ലിയോണി ഇപ്പോൾ ഇന്ത്യൻ സിനിമ രംഗത്തും നിറ സാന്നിധ്യമാണ്. 2011 ൽ ബിഗ് ബോസ് എന്ന ടെലിവിഷൻ പരിപാടിയിൽകൂടി ഇന്ത്യൻ റിയാലിറ്റി ഷോയിലും തുടർന്ന് ഇന്ത്യൻ സിനിമ രംഗത്തും എത്തി. സ്പ്ലിറ്റ് വില്ല എന്ന റിയാറ്റിഷോയുടെ അവതാരകയായും ഇവർ പ്രവർത്തിച്ചിട്ടുണ്ട്. സണ്ണി ലിയോണി അമേരിക്കൻ പൗരത്വം ഉള്ള ഇന്ത്യൻ വംശജയാണ്. ഇന്ത്യയിലെ പ്രധാന താര റാണിമാരിൽ ഒരാളായ സണ്ണിയുടെ പുതിയ ഒരു വിഡിയോയാണ് സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടുന്നത്.
ഓരോ അവസരങ്ങൾക്കും അതിന് അനുയോജ്യമായ വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധ പുലർത്താറുള്ള താരമാണ് സണ്ണി ലിയോണി.
വസ്ത്രങ്ങൾക്ക് ഒപ്പം തന്നെ കൂളിംഗ് ഗ്ലാസ്സുകളിൽ സണ്ണി ശ്രദ്ധ ചെലുത്താറുണ്ട്. പലപ്പോഴായി സോഷ്യൽ മീഡിയയിൽ വ്യത്യസ്തമായ കൂളിംഗ് ഗ്ലാസ്സുകൾ ധരിച്ചുള്ള സണ്ണിയുടെ ചിത്രങ്ങൾ എത്തിയിട്ടുമുണ്ട്. വിചാരിക്കുംപോലെ അത്ര എളുപ്പമല്ല പക്ഷെ വിശേഷാവസരങ്ങളിൽ ധരിക്കുന്ന വസ്ത്രങ്ങൾ എന്ന് ഏറ്റവും പുതിയ വീഡിയോയിലൂടെ കാട്ടിത്തരികയാണ് സണ്ണി.
ദിവസങ്ങളും മാസങ്ങളും സെലിബ്രിറ്റികൾ ധരിക്കുന്ന വസ്ത്രങ്ങൾ പലതും ആ രീതിയിൽ നെയ്തും തുന്നിയും എടുക്കാൻ തന്നെ വേണ്ടി വരും. , വിചാരിക്കുന്ന പോലെ അത്രയും പാടുപെട്ട് തയാറാക്കിയാലോ അത് ധരിക്കുന്നയാളിൽ പാകമാകാനും വേണം പ്രയത്നം. അവസാന നിമിഷം താരങ്ങൾക്ക് കൃത്യമായ അളവെടുത്ത് തുന്നിയ പല വസ്ത്രങ്ങളും പണി കൊടുത്തിട്ടുണ്ട്.ഇപ്പോൾ സണ്ണിയും ഗൗൺ കൊണ്ടുള്ള മല്പിടുത്തതിന്റെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. സണ്ണി വളരെ ഭംഗിയുള്ള മഞ്ഞ നിറമുള്ള ഗൗൺ ആണ് അണിഞ്ഞിരിക്കുന്നത്. പക്ഷെ അവസാന നിമിഷമാണ് പൊല്ലാപ്പുകൾ തുടങ്ങിയത്.മൂന്നു പേർ ചേർന്ന് ഈ വസ്ത്രം പിറകിൽ നിന്നും കൃത്യമായി ഉറപ്പിക്കാൻ പെടാപ്പാടുപെടുന്നതാണ് വിഡിയോയിലൂടെ ഏവരും കാണുന്നത്.