Latest News

ആറ് വട്ടം ഫ്രാൻസിസ് അങ്ങനെ ചെയ്ത് കഴിഞ്ഞാണ് ഞാൻ യസ് പറഞ്ഞത്; പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും വെളിപ്പെടുത്തി നടി ശ്രുതി രാമചന്ദ്രൻ

Malayalilife
ആറ് വട്ടം ഫ്രാൻസിസ് അങ്ങനെ ചെയ്ത് കഴിഞ്ഞാണ് ഞാൻ യസ് പറഞ്ഞത്; പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും വെളിപ്പെടുത്തി നടി  ശ്രുതി രാമചന്ദ്രൻ

ലയാളി പ്രേക്ഷകരുടെ മനസ്സ് ജയസൂര്യ നായകനായ പ്രേതം സിനിമയിലൂടെ വന്ന്  കീഴടക്കിയ താരമാണ് ശ്രുതി രാമചന്ദ്രൻ.  ശ്രുതി തന്റെ അഭിനയ രംഗത്തേക്ക്  എത്തിയത് മലയാളത്തിന്റെ ക്ലാസിക് രചയിതാവും സംവിധായകനുമായ രഞ്ജിത്തിന്റെ ഞാ’ എന്ന സിനിമയിലൂടെയാണ്. പ്രേതം, സൺഡെ ഹോളിഡേ, കാണെക്കാണെ, മധുരം തുടങ്ങിയ സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.
 ശ്രുതി രാമചന്ദ്രൻ എന്ന നായികാ അഭിനയത്തിനപ്പുറം ഡബ്ബിംഗ് ആർട്ടിസ്റ്റും തിരക്കഥാകൃത്തും ഒക്കെയാാണ്. എന്നാൽ ഇപ്പോൾ  തന്റെ സിനിമാ വിശേഷങ്ങളും ഭർത്താവ് ഫ്രാൻസിസും ആയിട്ടുള്ള പ്രണയത്തെ കുറിച്ചുമൊക്കെ തുറന്നു പറയുകയാണ് ശ്രുതി രാമചന്ദ്രൻ.

ആർകിടെക്ചർ പരിശീലനത്തിന് വേണ്ടി ചെന്നൈയിൽ പോയപ്പോൾ അവിടെ ഫ്രാൻസിസ് ഉണ്ടായിരുന്നു. ഫ്രാൻസിസ് ചെന്നൈ സ്വദേശിയാണ്. ആദ്യം കണ്ടപ്പോഴെ എനിക്ക് ഇഷ്ടമായെങ്കിലും ആറ് വട്ടം ഫ്രാൻസിസ് പ്രൊപ്പോസ് ചെയ്തപ്പോഴും ജാഡയ്ക്ക് നോ എന്നാണ് പറഞ്ഞത്. മൈസൂർ സ്‌കൂൾ ഓഫ് ഡിസൈനിൽ ചേർന്ന പിറകേ യെസ് പറഞ്ഞു. അപ്പോഴെക്കും ഫ്രാൻസിസ് വിഷ്വൽ കമ്യൂണിക്കേഷന് ചേർന്നിരുന്നു. ഡിഗ്രി കഴിഞ്ഞ് കുറച്ച് കാലം ചെന്നൈയിലും മുംബൈയിലും ജോലി ചെയ്തു. പിജി ചെയ്യാൻ പോകുന്നതിന് മുൻപാണ് താൻ സിനിമയിൽ അഭിനയിക്കുന്നത്.

അതിന് ശേഷം വൈറ്റില ആസാദി കോളേജിൽ അധ്യാപികയായി ജോലി ചെയ്യുന്നതിനിടെയാണ് പ്രേതം എന്ന സിനിമ വന്നു. അത് റിലീസായതിന് പിന്നാലെ കല്യാണവും നടത്തി. സിനിമയിൽ തേപ്പുകാരിയായി മുദ്ര കുത്തപ്പെട്ടെങ്കിലും ജീവിതത്തിൽ അങ്ങനെയല്ല. ഒൻപത് വർഷത്തെ പ്രണയത്തിന് ശേഷമാണ് ഞങ്ങൾ വിവാഹിതരാവുന്നതെന്നും ശ്രുതി രാമചന്ദ്രൻ പറയുന്നു.

Actress sruthi ramachandran words about marriage

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES