Latest News

മാതാപിതാക്കളുടെ വിവാഹമോചനം ഒരു കുട്ടിയെന്ന നിലയില്‍ തന്നെ നിരാശയിലേക്ക് തള്ളി വിട്ടിട്ടില്ല; അവര്‍ വേര്‍പിരിഞ്ഞതില്‍ തനിക്ക് സന്തോഷമായിരുന്നു: ശ്രുതി ഹാസൻ

Malayalilife
മാതാപിതാക്കളുടെ വിവാഹമോചനം ഒരു കുട്ടിയെന്ന നിലയില്‍ തന്നെ നിരാശയിലേക്ക് തള്ളി വിട്ടിട്ടില്ല; അവര്‍ വേര്‍പിരിഞ്ഞതില്‍ തനിക്ക് സന്തോഷമായിരുന്നു: ശ്രുതി ഹാസൻ

തെന്നിന്ത്യൻ സിനിമ പ്രേമികളുടെ പ്രിയ നായികമാരിൽ ഒരാളാണ് ശ്രുതി ഹസൻ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. നടൻ കമലഹാസന്റെ മകൾ കൂടിയാണ് ശ്രുതി. ഒരു നടി എന്നതോടൊപ്പം തന്നെ താരം ഒരു  ഗായികയും,  മോഡലും കൂടിയാണ്. തമിഴ് ചിത്രമായ ഹേ റാം എന്ന ചിത്രത്തിലൂടെയാണ് താരം സിനിമ മേഖലയിലേക്ക് ചുവട് വച്ചതും, എന്നാൽ ഇപ്പോൾ  തന്റെ മാതാപിതാക്കളായ കമല്‍ ഹാസന്റെയും സരികയുടെയും വിവാഹ മോചനത്തെ കുറിച്ച് തുറന്ന് പറയുകയാണ് നടി.  2004ല്‍ ഇരുവരും 16 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് വേര്‍ പിരിഞ്ഞത്. കമല്‍ഹാസനും സരികയും വേര്‍പിരിഞ്ഞതില്‍ സന്തോഷമായിരുന്നെന്ന് താരം തുറന്ന് പറയുകയാണ്.

ഒരു മാധയമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. മാതാപിതാക്കളുടെ വിവാഹമോചനം ഒരു കുട്ടിയെന്ന നിലയില്‍ തന്നെ നിരാശയിലേക്ക് തള്ളി വിട്ടിട്ടില്ല. രണ്ടു വ്യക്തികള്‍ക്ക് ഒരുമിച്ച് പോകാന്‍ സാധിക്കില്ലെങ്കില്‍ പരസ്പര സമ്മതത്തോടെ പിരിയുന്നതാണ് നല്ലത്. രണ്ടു വ്യക്തികള്‍ക്ക് ഒരുമിച്ച് പോകാന്‍ സാധിക്കില്ലെങ്കില്‍ പരസ്പര സമ്മതത്തോടെ പിരിയുന്നതല്ലേ നല്ലത്. അവര്‍ വേര്‍പിരിഞ്ഞതില്‍ തനിക്ക് സന്തോഷമായിരുന്നു. രണ്ടു പേരും സ്വതന്ത്ര വ്യക്തികളായി ജീവിക്കുന്നതില്‍ ആവേശമാണ് തോന്നിയത്.

താന്‍ അച്ഛനോട് കൂടുതല്‍ ആത്മബന്ധം കാത്തു സൂക്ഷിക്കുന്നു. മാതാപിതാക്കള്‍ എന്ന നിലയില്‍ രണ്ടു പേരും അവരുടെ കടമകള്‍ കൃത്യമായി ചെയ്യുന്നു. അവര്‍ ഒരുമിച്ച് ഉണ്ടായിരുന്നതിനേക്കാള്‍ നല്ല ജീവിതമാണ് ഇപ്പോള്‍ ഇരുവരും നയിക്കുന്നത്.

Actress sruthi haasan words about her parents divorce

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES