മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് നടി ശ്രീജയ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രഹാറ് അവതരിപ്പിക്കുകയും ചെയ്തു. താരം സിനിമയിലേക്ക് എത്തിയത് ലോഹിതദാസ് സിബി മലയില്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ക്ലാസിക് ചിത്രമായ കമലദളത്തിലൂടെയായിരുന്നു. വിവാഹിതയായതോടെ ബഹിനായ ജീവിതത്തിന് ഒരു ഇടവേള താരം എടുത്തിരുന്നു. എന്നാൽ ഇപ്പോൾ വിവാഹ ശേഷമുള്ള തിരിച്ചുവരവിന്റെ വിശേഷങ്ങള്‍ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
വിവാഹം കഴിഞ്ഞാലും നായകന്മാരുടെ ഇമേജിന് വലിയ പ്രശ്നം വരുന്നില്ല. പക്ഷേ നായികമാർക്ക് അതല്ല സ്ഥിതി. വിവാഹ ശേഷം അങ്ങനെ അഭിനയിക്കണമെന്ന് തോന്നിയിട്ടില്ല. ഹസ്ബൻഡും മകളും എപ്പോഴും അഭിനയിക്കുന്നതിനെക്കുറിച്ച് പറയും. മകൾക്ക് വലിയ ഇഷ്ടമാണ് സിനിമ.,എൻ്റെ സിനിമകളിൽ അവൾക്ക് ഏറ്റവും പ്രിയപ്പെട്ടത് ‘സമ്മർ ഇൻ ബത്ലേഹ'മാണ് .അതിൽ ഞാൻ ഇങ്ങനെ അവർക്കൊപ്പം ജോളിയായിട്ട് അടിച്ചു പൊളിച്ചു നടക്കുന്നതിനെക്കുറിച്ചൊക്കെ അവൾ ചോദിക്കും. ‘കന്മദ'ത്തിലെ എൻ്റെ വേഷവും അവൾക്കിഷ്ടമാണ്. വലിയ ഒരിടവേളയ്ക്ക് ശേഷം വികെപിയുടെ ‘കെയർ ഫുൾ' എന്ന ചിത്രം ചെയ്യാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്.
എൻ്റെയും ജോമോളിൻ്റെയും തിരിച്ചു വരവായിരുന്നു ആ ചിത്രം. ആ സിനിമ ചെയ്യുമ്പോൾ സ്വന്തമായി ശബ്ദം കൊടുക്കുക എന്നത് ഏറെ ടെൻഷനുള്ള കാര്യമായിരുന്നു. പക്ഷേ അതൊക്കെ ഈസിയായി ചെയ്യാൻ കഴിഞ്ഞു. ഞാൻ ഡബ്ബ് ചെയ്തു കഴിഞ്ഞ് ജോമോൾ ഡബ്ബ് ചെയ്യാൻ പോകുമ്പോൾ എന്നോട് പറഞ്ഞു "ഇനി ഞാൻ പോയി അരി പെറുക്കിയിട്ട് വരാമെന്ന്" പക്ഷേ ജോമോളും ഡബ്ബിംഗ് ഭംഗിയായി പൂർത്തികരിച്ചുവെന്നുമായിരുന്നു ശ്രീജയ പറഞ്ഞത്.
സിനിമയില്‍ നിന്നും വിവാഹത്തോടെ മാറി നിന്നിരുന്നുവെങ്കിലും ശ്രീജയയെ തേടി ആ സമയത്തും സംവിധായകരെത്തിയിരുന്നു. വികെപിയുടെ കെയര്‍ഫുളിലൂടെയായിരുന്നു തിരിച്ചെത്തിയത്. തുടർന്ന് അരവിന്ദന്റെ അതിഥികള്‍, ഒടിയന്‍ തുടങ്ങിയ സിനിമകളിലും ശ്രദ്ധേയമ കത്തയപാത്രത്തെ അവതരിപ്പിച്ചു. ശ്രീജയയുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്.