മലയാളി പ്രേക്ഷകരുടെ പ്രിയ താരം ആസിഫ് അലി നായകനായ കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് ഷിബ് ല. അടുത്തിടെ ബോഡി പോസിറ്റിവിറ്റി തീമിലുള്ള താരം ചെയ്ത ഫോട്ടോഷൂട്ട് വൈറലായി മാറിയിരുന്നു. തടിയുള്ളവര്‍ എന്ത് ധരിക്കണമെന്ന് പലപ്പോഴും തീരുമാനിക്കുന്നത് മറ്റുള്ളവരാണെന്ന് പറയുകയാണ് ഷിബ് ല. ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തിലാണ് ഷിബ് ലയുടെ പ്രതികരണം.
പ്ലസ് സൈസിലുള്ളവര്‍ ഷോര്‍ട്ട് ഡ്രസ് ഇടാന്‍ പാടില്ല. നിങ്ങളുടെ ശരീരം ഇങ്ങനെയായത് കൊണ്ട് ഉടുപ്പിട്ടാല്‍ ചേരില്ല, കാല്‍ തടിച്ചതായതുകൊണ്ട ഷോര്‍ട്ട്‌സ് ഇട്ടാല്‍ ചേരില്ല എന്നൊക്കെ പറയുന്നതിനോട് ഒരു യോജിപ്പുമില്ല. നമുക്ക് സൗകര്യപ്രദമായവസ്ത്രം ധരിക്കുകയാണ് വേണ്ടത്.- ഷിബ് ല പറഞ്ഞു.
നമ്മുടെ ശരീരം മൂടിവെക്കുന്തോറും അത് കൂടുതല്‍ സെക്ഷ്വലൈസ് ചെയ്യപ്പെടും. വേഷങ്ങളെ ഒരിക്കലും നമ്മുടെ സംസ്കാരവും അന്തസ്സുമായി ബന്ധപ്പെടുത്താന്‍ പാടില്ല. ബോഡി പോസിറ്റിവിറ്റി തീമിലുള്ള ഫോട്ടോഷൂട്ട് കൂട്ടായ പരിശ്രമത്തിന്റെ ഫലമായിരുന്നു എന്നും ഷിബ് ല പറഞ്ഞു.
നമ്മുടെ ശരീരം മൂടിവെക്കുന്തോറും അത് കൂടുതൽ സെക്ഷ്വലൈസ് ചെയ്യപ്പെടും. വേഷങ്ങളെ ഒരിക്കലും നമ്മുടെ സംസ്കാരവും അന്തസ്സുമായി ബന്ധപ്പെടുത്താൻ പാടില്ല. ബോഡി പോസിറ്റിവിറ്റി തീമിലുള്ള ഫോട്ടോഷൂട്ട് കൂട്ടായ പരിശ്രമത്തിന്റെ ഫലമായിരുന്നുവെന്നും ഷിബ് ല പറഞ്ഞു