സിനിമയിലും സീരിയലിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരങ്ങളിലൊരാളാണ് ശാലിന്‍ സോയ.ടെലിവിഷന്‍ പരിപാടികളിലൂടെയാണ് താരം തുടക്കം കുറിച്ചത്.അഭിനയം മാത്രമല്ല നൃത്തവും തനിക്ക് വഴങ്ങുമെന്ന് താരം ഇതിനകം തന്നെ തെളിയിച്ചിരുന്നു. എന്നാൽ ഇപ്പോൾ 68കിലോ ഭാരം ഉണ്ടായിരുന്ന ശാലിൻ 55കിലോ ആയിരിക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ആക്ഷന്‍ കില്ലാഡി,സൂപ്പര്‍ സ്റ്റാര്‍ ജൂനിയര്‍ തുടങ്ങിയ പരിപാടികള്‍ അവതരിപ്പിച്ചു കൊണ്ടാണ് താരം പ്രേക്ഷക ശ്രദ്ധ നേടുന്നത്. എന്നാൽ ഇപ്പോൾ താരത്തിന്റെ പുത്തൻ മേക്കോവർ കണ്ടു ഞെട്ടിയിരിക്കയാണ് ആരാധകർ. 68കിലോ ഭാരം ഉണ്ടായിരുന്ന ശാലിൻ ഇപ്പോൾ 55കിലോയിലേക്ക് എത്തിയിരിക്കുകയാണ്. എന്നാൽ ഇപ്പോൾ താരത്തിന്റെ ചിത്രങ്ങൾ അടിപൊളി ആണെന്ന് ആരാധകർ തുറന്ന് പറയുകയാണ്.
2004 ലായിരുന്നു ബാലതാരമായി ശാലിന്‍ സോയ അഭിനയ രംഗത്തെക്ക് കടന്ന് വന്നത്. ആദ്യം രണ്ട് സിനിമകളില്‍ അഭിനയിച്ചിരുന്നെങ്കിലും ശാലിന്‍ ശ്രദ്ധിക്കപ്പെട്ടത് ഒരുവന്‍ എന്ന ചിത്രത്തിലുടെയായിരുന്നു. ദ ഡോണ്‍, വാസ്തവം, സൂര്യ കിരീടം, ഒരിടത്തൊരു പുഴയുണ്ട് എന്നിവയാണ് ശാലിന്‍ ബാലതാരമായി അഭിനയിച്ച മറ്റ് ചിത്രങ്ങള്‍. എൽസമ്മ എന്ന ആൺകുട്ടീ, സ്വപ്‌നസഞ്ചാരി, മനുഷ്യമൃഗം, മാണിക്യക്കല്ല്, മല്ലുസിംഗ്, കര്‍മയോദ്ധ, അരികില്‍ ഒരാള്‍. അങ്ങനെ നീളുന്നു താരത്തിന്റെ സിനിമകള്‍. താരത്തെ തേടി എത്തിയിരുന്നത് അനിയത്തി, സുഹൃത്ത് എന്നീ വേഷങ്ങളായിരുന്നു. മലയാളത്തിന് പുറമെ തമിഴിലും വേഷമിട്ട താരം ഒരു സംവിധായക കൂടിയാണ്.