ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്ന നായികയായിരുന്നു സീമ. തുടച്ചയായ ഹിറ്റുച്ചിത്രങ്ങളിലഭിച്ചയിച്ച താരം ഒട്ടുമിക്ക താരങ്ങളുടെ നായികയായി അഭിനയിച്ചിട്ടുണ്ട്. അവളുടെ രാവുകളിലൂടെയാണ് താരം സിനിമയിലേക്കെത്തിയത്.ശാന്തിയെന്ന നര്‍ത്തകിയെ സീമയാക്കി മാറ്റിയത് ഭര്‍ത്താവും സംവിധായകനുമായ ഐവി ശശിയായിരുന്നു. എന്നാൽ ഇപ്പോള്‍ അവളുടെ രാവുകളില്‍ അഭിനയിക്കുമ്പോള്‍ ഉണ്ടായിരുന്ന തന്റെ മാനസികാവസ്ഥയെ കുറിച്ചും ടെന്‍ഷനെ കുറിച്ചും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.
മലയാളസിനിമയിലെ എക്കാലത്തെയും മികച്ച നടിമാരുടെ കൂട്ടത്തില്‍ എന്നുമുണ്ടാകുന്ന മുഖമാണ് സീമയുടേത്.നര്‍ത്തികിയായ ശാനാതിയില്‍ നിന്നും അറിയപ്പെടുന്ന നായികയിലേക്ക് ഉയര്‍ന്ന താരം ജീവിതത്തില്‍ പല പ്രതിസന്ധികളും നേരിടേണ്ടി വന്നിട്ടുണ്ട്. തനിക്ക് ഒരേയൊരു ടെന്‍ഷന്‍ മാത്രമേ അവളുടെ രാവുകള്‍ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഉണ്ടായിരുന്നുള്ളൂ എന്നാണ് സീമ പറയുന്നത്. ഡാന്‍സ് പ്രൊഫഷാക്കിയ തനിക്ക് ആ ജോലി നഷ്ടമാകുമോ എന്നുള്ള ഒരു ചിന്ത മാത്രമായിരുന്നു അവളുടെ രാവുകള്‍ ചെയ്യുന്രോള്‍ മനസ്സിലുണ്ടായിരുന്നത് എന്ന് നടി വെളിപ്പെടുത്തുന്നു.
അവളുടെ രാവുകള്‍ ചെയ്യുമ്പോള്‍ സിനിമ ഹിറ്റാകുമോ എന്നോ ഞാന്‍ വലിയ നടിയായി അറിയപ്പെടുമോ എന്നൊന്നുമുള്ള ചിന്ത എനിക്ക് ഇല്ലായിരുന്നു. ആ സിനിമയെക്കുറിച്ച് എനിക്ക് യാതൊരു ടെന്‍ഷനും ഇല്ലായിരുന്നു. പക്ഷേ എന്റെ ഡാന്‍സ് പ്രൊഫഷന്‍ നഷ്ടപ്പെട്ടു പോകുമോ?, സിനിമയില്‍ അഭിനയിച്ചിട്ടു വരുമ്‌ബോള്‍ നര്‍ത്തകി എന്ന നിലയില്‍ എന്റെ ജോലി നഷ്ടപ്പെടുമോ? എന്നുള്ള ടെന്‍ഷന്‍ മാത്രമായിരുന്നു എന്റെ മനസ്സിലുള്ളത്. അല്ലാതെ അവളുടെ രാവുകള്‍ എന്ന സിനിമ ഇറങ്ങിയതിന്റെ തലേ ദിവസം ഇത് ഹിറ്റാകുമോ? പ്രേക്ഷകര്‍ സ്വീകരിക്കുമോ? എന്നൊന്നുമുള്ള യാതൊരു വിധ ടെന്‍ഷനും എനിക്ക് ഇല്ലായിരുന്നു. ശശിയേട്ടന്‍ പറഞ്ഞതിനനുസരിച്ച് ഞാന്‍ ചെയ്തു എന്നുള്ളതല്ലാതെ ആ കഥാപാത്രത്തിന്റെ ആഴം എന്താണെന്നോ, നാളെ ഇത് വലിയ തരംഗമായി മാറുമെന്നോ എന്നൊന്നും ഞാന്‍ ചിന്തിച്ചിരുന്നില്ല. സീമ പറയുന്നു