മലയാള സിനിമാസീരിയല്‍ രംഗത്തെ അറിയപ്പെടുന്ന നടിയാണ് ശരണ്യ ശശി. ശാലീന സുന്ദരിയാണ് ശരണ്യ. ചോട്ടോ മുംബൈയില്‍ മോഹന്‍ലാലിന്റെ അനുജത്തിയായിട്ടും വേഷമിട്ടിട്ടുള്ള താരം ഒട്ടെറെ സിനിമകളലും സീരിയലുകളിലും ശ്രദ്ധേയകഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. സൗന്ദര്യവും കഴിവും കൊണ്ടാണ് ശരണ്യ സിനിമാസീരിയല്‍ മേഖലയില്‍ സ്വന്തം ഇരിപ്പിടം കണ്ടെത്തിയത്. എന്നാല്‍ ചുരുങ്ങിയ പ്രായത്തിനിടയില്‍ ഈ പെണ്‍കുട്ടി കടന്നുപോയത് സമാനതകളില്ലാത്ത വേദനയിലൂടെയാണ്. 2012 മുതല്‍ നിരവധി തവണ ശരണ്യക്കു ട്യൂമര്‍ കാരണം ഓപ്പറേഷന് വിധേയയാകേണ്ടി വന്നിരുന്നു. അഭിനയത്തില്‍ തിളങ്ങിനില്‍ക്കുന്ന സമയത്താണ് താരത്തിന് ബ്രെയിന്‍ ട്യൂമര്‍ പിടിപ്പെട്ടത്. എന്നാല്‍ പലവട്ടം സര്‍ജറിക്ക് വിധേയയായി ജീവിതത്തോട് പൊരുതിയ ശരണ്യയുടെ സങ്കടിപെടുത്തുന്ന ഒരു വാർത്തയാണ് നടി സീമ ജി നായർ പങ്കുവയ്ക്കുന്നത്.
ശരണ്യയുടെ ആരോഗ്യസ്ഥിതിയിൽ പതിനൊന്നാമത്തെ സർജറി കഴിഞ്ഞതോടെ വീണ്ടും പ്രശ്‌നങ്ങളുണ്ടായി. സ്‌പൈനൽ കോഡിലേക്ക് അസുഖം സ്‌പ്രെഡ് ചെയ്തു. വീണ്ടുമൊരു സർജറി നടത്താൻ കഴിയില്ല. കീമോ ആരംഭിക്കാൻ ഇരിക്കുകയായിരുന്നു. ഇതിനിടെ ശരണ്യക്കും അമ്മയ്ക്കും കോവിഡ് ബാധിച്ചു. എന്ത് പറയണം എന്നു പോലും അറിയില്ല. ഇനിയും കടമ്പകൾ ഏറെയുണ്ട്. പ്രാർത്ഥനയും കരുതലുമാണ് വേണ്ടതെന്ന് സീമ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്.
കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടെ നടന്നത് എട്ട് ശസ്ത്രക്രിയകളാണ് ശരണ്യയ്ക്കായി ചികിത്സയുടെ ഭാഗമായി നടന്നത്. ആറുവര്‍ഷം മുമ്പാണ് ശരണ്യയ്ക്ക് ബ്രെയിന്‍ ട്യൂമര്‍ ബാധിക്കുന്നത്. തുടര്‍ന്ന് ചികിത്സകളുടെ കാലം. തുടര്‍ ശസ്ത്രക്രിയകളുടെ ഭാഗമായി ഒരുഭാഗം തളര്‍ന്ന അവസ്ഥയിലായിരുന്നു.സാമ്പത്തികമായി ആകെ തകര്‍ന്ന അവസ്ഥയിലാണ് ശരണ്യയുടെ കുടുംബം. അച്ഛനില്ല. രണ്ടു സഹോദരങ്ങളുടെ പഠനച്ചെലവ് ഉള്‍പ്പെടെ ശരണ്യ ആയിരുന്നു നോക്കിയിരുന്നത്. കണ്ണൂര്‍ പഴയങ്ങാടി സ്വദേശിയായ ഇവര്‍ക്ക് സ്വന്തമായി ഒരു വീട് തിരുവനന്തപുരത്തെ ശ്രീകാര്യത്ത് വച്ച് നല്കിയിരിക്കുയാണ്. രോഗബാധിതയായി കഷ്ട അനുഭവിക്കുന്ന കാലത്ത് ഈ കുടുംബത്തിനൊപ്പം നിന്നത് നടി സീമാ ജി.നായരാണ്. സിനിമസീരിയല്‍സാമൂഹ്യ രംഗത്തെ പലരും ഇവർക്ക് ആശ്വാസമായി എത്തിയിട്ടുമുണ്ട്.