രണ്ടാമത്തെ ഗർഭ സമയത്ത് അക്കാര്യങ്ങൾ കൂടി അന്വേഷിച്ചിരുന്നു; മോന് രണ്ടര വയസ്സുള്ളപ്പോഴാണ് മോൾ ഉണ്ടാകുന്നത്; വെളിപ്പെടുത്തലുമായി നടി ശരണ്യ മോഹൻ

Malayalilife
topbanner
രണ്ടാമത്തെ ഗർഭ സമയത്ത് അക്കാര്യങ്ങൾ കൂടി അന്വേഷിച്ചിരുന്നു; മോന് രണ്ടര വയസ്സുള്ളപ്പോഴാണ് മോൾ ഉണ്ടാകുന്നത്; വെളിപ്പെടുത്തലുമായി നടി ശരണ്യ മോഹൻ

രുകാലത്ത് തമിഴിലും മലയാളത്തിലും തിളങ്ങി നിന്ന നായികയാണ് ശരണ്യ മോഹന്‍. വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം 2019 ജനുവരിയില്‍ ഒരു പെണ്‍കുഞ്ഞിനു കൂടി ജന്മം നല്‍കിയിരുന്നു. തന്റെ രണ്ടുമക്കളുടെയും ഭര്‍ത്താവിന്റെയും വിശേഷങ്ങളും ശരണ്യ ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. ശരണ്യയുടെ ഭര്‍ത്താവ് ഡോ. അരവിന്ദും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. എന്നാൽ ഇപ്പോൾ  രണ്ടാമത് ഗര്‍ഭം ധരിച്ചപ്പോള്‍ തങ്ങളുടെ ആദ്യത്തെ കുട്ടിക്ക് ഒരു തരത്തിലും വിഷമം വരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നുവെന്ന് ഒരു മാധ്യമത്തിന് അനൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ്.

'മോന് രണ്ടര വയസ്സുള്ളപ്പോഴാണ് മോള് ഉണ്ടാകുന്നത്. ഇനിയൊരു മോളെ തരണേ എന്ന് പ്രാര്‍ത്ഥിച്ചിരുന്നു. അത് പോലെ തന്നെ സംഭവിച്ചു. മോളുടെ കാര്യങ്ങളെല്ലാം വളരെ എളുപ്പമായിരുന്നു. ആകെയുണ്ടായ പ്രശ്നം രണ്ടാമത്തെ കുഞ്ഞിന്റെ വരവ് മൂത്തയാളെ മനസിലാക്കുക എന്നതായിരുന്നു. രണ്ടു മക്കളുണ്ടാകുമ്ബോള്‍ പലയിടത്തും പതിവുള്ള കാര്യമാണ് മൂത്തയാളുടെ പരിഭവം. സ്നേഹം കുറഞ്ഞു പോകുമോ, പങ്കിട്ടു പോകുമോ എന്നൊക്കെയുള്ള തോന്നലുകള്‍ മൂത്തയാളുടെ മനസ്സിലുണ്ടാകാം. 

രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചപ്പോള്‍ തന്നെ ഞങ്ങള്‍ ഈ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ നല്‍കിയിരുന്നു. മോന്റെ കുഞ്ഞു വാവയാണ് എന്ന മട്ടില്‍ നേരത്തെ പറഞ്ഞു തുടങ്ങി. മെല്ലെ സ്നേഹം പങ്കിട്ടു പോകുമോ എന്നുള്ള തോന്നല്‍ അവനു മാറി. അനിയത്തിക്കുട്ടിക്ക് പങ്കിടുന്നതാണ് സ്നേഹം എന്ന വിചാരമായി അവന്'.
 

Actress saranya mohan second pregnancy

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES