ബോളിവുഡിലെ ശ്രദ്ധേയായ നായികയാണ് പ്രിയങ്ക ചോപ്ര. ചലച്ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ പ്രിയങ്ക 2000ത്തിലെ ലോക സുന്ദരി പട്ടവും നേടിയിരുന്നു. വിജയ് നായകനായി അഭിനയിച്ച തമിഴൻ എന്ന തമിഴ് ചിത്രത്തിലൂടെയാണ് പ്രിയങ്ക തൻറെ അഭിനയ ജീവിതം ആരംഭിക്കുന്നത്.ബോളിവുഡിൽ നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ തിളങ്ങാനുള്ള അവസരവും താരത്തെ തേടി എത്തിയിരുന്നു. എന്നാൽ ഇപ്പോൾ തന്റെ കരിയറിലെ ഇതുവരെയും ആർക്കും അറിയാത്ത പല കാര്യങ്ങളും വെളിപ്പെടുത്തി കൊണ്ടുള്ള പ്രിയങ്കയുടെ പുസ്തകം ആണ്ശ്രദ്ധ നേടുന്നത്. സിനിമാലോകത്ത് നിലനിൽക്കുന്ന സ്ത്രീവിരുദ്ധതയെ അൺഫിനിഷ്ഡ് എന്ന പുസ്തകത്തിലെ പല വെളിപ്പെടുത്തലും തുറന്നു കാണിക്കുന്നതാണ്
ഒരു ഗാനത്തിന്റെ ചിത്രീകരണത്തിനിടെ തന്റെ അടി വസ്ത്രം കാണണമെന്ന് സംവിധായകൻ പറഞ്ഞ സംഭവത്തെ കുറിച്ചും പ്രിയങ്ക പുസ്തകത്തിലൂടെ വെളിപ്പെടുത്തുകയാണ്. അന്ന് സഹായിക്കാനെത്തിയത് സൽമാൻ ഖാൻ ആയിരുന്നു. സംവിധായകൻ എന്നോട് സ്റ്റൈലിസ്റ്റിനോട് സംസാരിക്കാൻ പറഞ്ഞു. തുടർന്ന് താൻ അദ്ദേഹത്തെ വിളിക്കുകയും കാര്യം വിശദീകരിക്കുകയും ചെയ്തു. ശേഷം ഫോൺ സംവിധായകന് നൽകി. എന്റെ മുന്നിൽ നിന്നു തന്നെ സംവിധായകൻ പറഞ്ഞത് എന്തു സംഭവിച്ചാലും അടിവസ്ത്രം കാണണം. ഇല്ലെങ്കിൽ ആളുകൾ സിനിമ കാണാൻ വരില്ല എന്നായിരുന്നു.
ആ സംഭവത്തിന് പിന്നാലെ ആ സിനിമ താൻ ഉപേക്ഷിച്ചു. പിന്നീട് ഈ സംവിധായകൻ മറ്റൊരു ചിത്രത്തിന്റെ ലൊക്കേഷനിലെത്തി മോശമായി പെരുമാറി. എന്നാൽ അന്ന് സഹായിച്ചത് ആ ചിത്രത്തിലെ നായകനായ സൽമാൻ ഖാൻ ആയിരുന്നുവെന്നും പ്രിയങ്ക പറയുന്നു.ആ സംവിധായകന്റെ വാക്കുകളും ശൈലിയുമെല്ലാം തന്നെ വല്ലാതെ ദേഷ്യം പിടിപ്പിച്ചു. സിനിമ മേഖലയിൽ താൻ അന്ന് തുടക്കക്കാരിയായിരുന്നു. ലോകസുന്ദരിയായതിന് പിന്നാലെ താനൊരു സംവിധായകനെ കണ്ടു.
കുറച്ച് സംസാരിച്ച ശേഷം അയാൾ തന്നോട് എഴുന്നേറ്റ് നിൽക്കാൻ ആവശ്യപ്പെട്ടു. കുറേനേരം നോക്കിയ ശേഷം ശരീരത്തിൽ ചില മാറ്റങ്ങൾ വരുത്തിയാൽ നടിയായി മാറാമെന്ന് പറഞ്ഞു. തനിക്ക് ലോസ് ആഞ്ചൽസിലുള്ള നല്ലൊരു ഡോക്ടറെ അറിയാമെന്നും പറഞ്ഞുവെന്നും പ്രിയങ്ക പുസ്തകത്തിൽ വിവരിക്കുന്നു.