Latest News

റോയല്‍ ലുക്കിൽ അണിഞ്ഞൊരുങ്ങി പ്രാചി; നടി പ്രാചി തെഹ്ലാന്‍ വിവാഹിതയായി

Malayalilife
topbanner
റോയല്‍ ലുക്കിൽ അണിഞ്ഞൊരുങ്ങി പ്രാചി; നടി  പ്രാചി തെഹ്ലാന്‍ വിവാഹിതയായി

ലയാളി പ്രേക്ഷകർക്ക് മമ്മൂട്ടിക്കൊപ്പം മാമാങ്കത്തിലൂടെ ഏറെ സുപരിചിതയായ നടി  പ്രാചി തെഹ്ലാന്‍ വിവാഹിതയായി .  താരത്തെ ജീവിതസഖിയാക്കിയിരിക്കുന്നത്   ഡല്‍ഹി സ്വദേശിയായ ബിസിനസുകാരന്‍ രോഹിത് സരോഹയാണ്. 2012 മുതൽ പ്രണയത്തിലായ ഇരവുവരും രണ്ടുദിവസം മുന്‍പ് വളരെ ലളിതമായ ചടങ്ങുകളോടെ ദില്ലിയിൽ വച്ചായിരുന്നു  വിവാഹം ചെയ്‌തത്‌.  താരത്തെ ഒരു മുഗള്‍ രാജകുമാരയുടെ ലുക്കിൽ ചുവപ്പ് നിറത്തില്‍ ഹെവി വര്‍ക്കുള്ള ലെഹങ്കയും ഹെവി ആക്സസറീസും മേക്കപ്പും എല്ലാം മാറ്റുകയും ചെയ്തിട്ടുണ്ട്.  പ്രാചി അണിഞ്ഞത് മരതകപച്ച നിറങ്ങളിലുള്ള മുത്തുകള്‍ പതിപ്പിച്ച ആക്സസറികളായിരുന്നു. 

 എല്ലാ വിധ മുന്‍കരുതലോടെയാകും കോവിഡ് സാഹചര്യത്തിൽ  ചടങ്ങുകള്‍ നടക്കുന്നതെന്ന് നടി നേരത്തെ തന്നെ അറിയിക്കുകയും ചെയ്തു. ഒരേ ദിവസം തന്നെയായിരിക്കും വിവാഹ നിശ്ചയവും വിവാഹവും നടന്നിരിക്കുന്നത്. നിശ്ചയം രാവിലെയും വിവാഹം വെെകിട്ടുമായിട്ടായിരുന്നു നടന്നിരുന്നത്.  50 പേരെയാണ് ചടങ്ങുകളിൽ പങ്കെടുപ്പിച്ചിട്ടുള്ളത്.   വിവാഹത്തിന്റെ ആഘോഷങ്ങള്‍ ഓഗസ്റ്റ് മൂന്ന് മുതല്‍ക്കു തന്നെ ആരംഭിക്കുകയും ചെയ്‌തിട്ടുണ്ട്‌.

ഒരു ഇന്ത്യൻ നെറ്റ്ബോൾ, ബാസ്കറ്റ്ബോൾ താരവും നടിയുമാണ്‌ പ്രാചി തെഹ്ലാൻ.2010 ലെ കോമൺവെൽത്ത് ഗെയിംസിലും 2010-2011 ലെ മറ്റ് ഏഷ്യൻ ചാമ്പ്യൻഷിപ്പിലും ഇന്ത്യയെ പ്രതിനിധീകരിച്ച ഇന്ത്യ നെറ്റ്ബോൾ ടീമിന്റെ ക്യാപറ്റാനായിരുന്നു പ്രാചി.2016 ജനുവരിയിൽ ദിയ ഔർ ബാത്തി ഹം എന്ന സ്റ്റാർ പ്ലസിലെ ടെലിവിഷൻ സീരിയലിൽ ആദ്യമായി അഭിനയിച്ചു.ഈ റോൾ ചെയ്യാനായി പ്രാചി ഏകദേശം പതിനഞ്ച് കിലോ ഭാരം കുറച്ചു.2017 ൽ പുറത്തിറങ്ങിയ പഞ്ചാബി സിനിമയായ അർജ്ജാനിലഭിനയിച്ചുകൊണ്ടാണ് പ്രാചി സിനിമാരംഗത്തേക്ക് കടന്നുവന്നത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by PRACHI TEHLAN (@prachitehlan) on

 

Read more topics: # Actress prachi tehlan wedding
Actress prachi tehlan wedding

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES