അവതരണം കൊണ്ടും അഭിനയം കൊണ്ടും പ്രേക്ഷക മനസ് കീഴടക്കിയ താരമാണ് പേളി മാണി. ഇതുവരെയും ഒരു അവതാരകയ്ക്കും ഉണ്ടാക്കാന്‍ കഴിയാത്ത മൈലേജാണ് ചുരുങ്ങിയ കാലം കൊണ്ട് പേളി ഉണ്ടാക്കിയത്. അത്രയും ആരാധകരാണ് താരത്തിനുള്ളത്. എല്ലാ കാര്യത്തിലുമുള്ള തന്റെതായ ശൈലിയാണ് എല്ലാവരില്‍ നിന്നും പേളിയെ വേറിട്ട് നിര്‍ത്തുന്നത്. ഷോകളും ഷൂട്ടുകളുമായി ഓടി നടന്ന താരവും തന്റെ വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് എത്താറുണ്ട്. എന്നാൽ ഇപ്പോൾ 10 മിനിറ്റ് കൊണ്ട് എങ്ങനെ സുന്ദരിയാകാം എന്നുള്ള വീഡിയോയുമായി രംഗത്ത് എത്തിയിരിക്കുയാണ് താരം.
പ്രേക്ഷകരുടെ പ്രിയ താരജോഡികളാണ് പേളിയും ശ്രീനിഷും. ഇരുവരും പേളിഷ് എന്നാണ് ആരാധകര്‍ക്കിടയില്‍ അറിയപ്പെടുന്നതും വിളിക്കപ്പെടുന്നതും. ബിഗ് ബോസിലേക്കെത്തിയതിന് ശേഷമായിരുന്നു ഇരുവരും പ്രണയത്തിലായത്. എന്നാല്‍ പ്രേക്ഷക പിന്തുണ കിട്ടുന്നതിനായി പരസ്പരം പ്രണയം അഭിനയിക്കുകയാണെന്നായിരുന്നു ചിലരെല്ലാം ഇരുവരടെയും പ്രണയത്തെ വിലയിരുത്തിയത്. എന്നാല്‍ തങ്ങള്‍ ഇരുവരും ജീവിതത്തില്‍ ഒരുമിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പേളി പറഞ്ഞിരുന്നു. മോഹന്‍ലാലിന്റെ മുന്നില്‍ വെച്ചായിരുന്നു നിര്‍ണ്ണായകമായ വെളിപ്പെടുത്തല്‍ നടത്തിയത്. പിന്നീട് ഷോ അവസാനിച്ച് ഇരുവരും പുറത്തെത്തിയപ്പോള്‍ ഇരുവരുടെയും വേര്‍പിരിയല്‍ കാത്തിരുന്ന പലരെയും ഞെട്ടിച്ചുകൊണ്ടാണ് ഇരുവരും വിവാഹിതരായത്. ലോക്ക് ഡൌൺ സമയത്താണ് പേർളി അമ്മയാകാൻ പോകുന്നു എന്നുള്ള സന്തോഷം പങ്കുവച്ച് എത്തിയിരുന്നത്. എന്നാൽ ഇപ്പോൾ പേർളി പങ്കുവച്ച ഒരു വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. 10 മിനുട്ട് കൊണ്ട് എങ്ങനെ സുന്ദരിയാകാം എന്നാണ് താരം തന്റെ യൂട്യൂബ് ചാനലിലൂടെ കാണിക്കുന്നത്. അതിന് ആവശ്യമായ മേക്കപ്പ് വസ്തുക്കളും താരം പ്രേക്ഷകർക്ക് പറഞ്ഞ് കൊടുക്കുന്നുണ്ട്.
ഗർഭിണി കൂടിയായ പേർളി സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്. താരം തന്റെ ഗര്ഭകാലത്തെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവച്ച് എത്താറുണ്ട്. അതോടൊപ്പം തന്നെ താരം പങ്കുവയ്ക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുമുണ്ട്.