സിനിമയില്‍ തന്റെതായ സ്ഥാനം നേടിയെടുക്കാന്‍ സാധിച്ച ചുരുക്കം ചില നടിമാരില്‍ ഒരാളാണ് പാര്‍വ്വതി. ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ടെങ്കിലും അഭിനയം കൊണ്ട് എല്ലാവരുടെയും പ്രശംസ താരം പിടിച്ചുപറ്റിയിട്ടുണ്ട്. ഇപ്പോള്‍ സേഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെച്ച ഒരു ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ടോപ് ലെസ്സ് ചിത്രങ്ങൾ പങ്കുവച്ചാണ് പാർവതി ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്.
ചുരുങ്ങിയ ചിത്രങ്ങൾ കൊണ്ട് മലയാള സിനിമയിൽ ശ്രദ്ധേയമായ താരമാണ് പാർവതി തിരുവോത്ത്. പല വിമർശനങ്ങളും സോഷ്യൽ മീഡിയയിലൂടെ എന്തും വെട്ടിത്തുറന്ന് പറയുന്ന താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. അടുത്തിടെ പാർവതി ഇടവേള ബാബുവിന്റെ പ്രസ്താവനമൂലം അമ്മ സംഘടനയിൽ നിന്ന് രാജിവെച്ചിരുന്നു, മലയാള സിനിമയിലെ നട്ടെല്ലുള്ള നടി എന്നാണ് പാർവതിയെ ഏവരും വിശേഷിപ്പിക്കുന്നത്.
അതേസമയം ഇപ്പോൾ ടോപ്പ് ലെസ് ചിത്രങ്ങളുമായെത്തിയിരിക്കുകയാണ് താരം. ഇപ്പോൾ വൈറലായി മാറുന്നത് ദി അൺറാവൽ സീരീസ് ലെ മൂന്നാമത്തെ സെറ്റ് ചിത്രങ്ങളാണ്. ടോപ്‌ലെസ് ചിത്രങ്ങളെ ബോൾഡ് ആൻഡ് റോ ലുക്കുമായി ഇഴചേർത്തുള്ള അവതരണമാണ്. പുതിയ ചിത്രങ്ങൾക്ക് വൻ സ്വീകാര്യതയാണ് ആരാധകരിൽ നിന്ന് താരത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രങ്ങൾ അവതരിപ്പിച്ചിരിക്കുന്നത് ദി അൺറാവൽ സീരീസ് എന്ന പേരിലാണ്. പാർവതി അടുത്തിടെ കിടിലൻ ഫോട്ടോസും രസകരമായ കുറിപ്പുകളുമായി സമൂഹ മാധ്യമങ്ങളിൽ സജീവമാണ്.