മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ നടിയാണ് പാർവതി രതീഷ്. അന്തരിച്ച പ്രശസ്ത മുതിർന്ന മുതിർന്ന നടൻ രതീഷിന്റെ മകളും കൂടിയാണ് പാർവതി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് അവസരം ലഭിക്കുകയും ചെയ്തു. സുഗീതിന്റെ മധുരനാരങ്ങ എന്ന ചിത്രത്തിലൂടെയാണ് പാര്‍വതി രതീഷിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. എന്നാൽ ഇപ്പോൾ മകൾ ഡോർ ബേബിയുടെ ചിത്രങ്ങൾ പങ്കുവച്ച് എത്തിയിരിക്കുകയാണ് ഈ താരപുത്രി.
വിവാഹിതയായ പാർവതി ഇപോൾ ഭർത്താവിനോപ്പം ദുബായിൽ കഴിയുകയാണ്. മകളുടെ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. എന്നാൽ താരം പങ്കുവച്ച ചിത്രത്തിന് ചുവടെ എന്റെ രണ്ട് ക്യൂട്ടീസ് എന്നാണ് സഹോദരനായ പത്മരാജ് രതീഷ് കുറിച്ചിരിക്കുന്നത്. കോഴിക്കോട് ഉമ്മളത്തൂര്‍ സ്വദേശി മിലുവാണ് പാര്‍വതിയുടെ ഭർത്താവ്. കോഴിക്കോട് വച്ചായിരുന്നു ഇരുവരുടെയും വിവാഹം നടന്നിരുന്നത്. കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ,ലച്ച്മി,കല്ലായി എഫ് എം തുടങ്ങിയവയാണ് പാർവതി അഭിനയിച്ച മറ്റു ചിത്രങ്ങള്‍.