മലയാളി മനസ്സിൽ ഇടം നേടിയ ഒരു നായികയാണ് നിമിഷ സജയന്‍. സ്ത്രീ കേന്ദ്രീകൃത ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടാൻ താരത്തിന് സാധിച്ചു. ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന ചിത്രമാണ് നടിയുടേതായി ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയത്.മികച്ച പ്രതികരണമാണ് ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്ത ചിത്രത്തിന് ലഭിക്കുന്നത്.
ചിത്രത്തിലെ നിമിഷ സജയന്റെ പ്രകടനത്തിന് നിറഞ്ഞ കയ്യടിയും ലഭിക്കുന്നുണ്ട്. സിനിമ കണ്ട ഭൂരിപക്ഷം പ്രേക്ഷകരും സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ അതിമനോഹരമായി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞുവെന്നാണ് പറയുന്നത്. എന്നാൽ ഇപ്പോൾ ഒരു മാഗസിനു നല്‍കിയ അഭിമുഖത്തില്‍ നിമിഷ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാവുന്നത്. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ ശക്തമായി അവതരിപ്പിക്കുന്ന പുരുഷ സംവിധായകര്‍ നമുക്കിടയിലുണ്ടെന്നാണ് നിമിഷ തുറന്ന് പറഞ്ഞിരിക്കുന്നത്.
സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളുടെ കഥ പറയുന്ന സിനിമകള്‍, രണ്ടു തരം സംവിധായകര്‍ക്കൊപ്പവും ഞാന്‍ ചെയ്തിട്ടുണ്ട്. ഈടയെന്ന സിനിമയില്‍ സമൂഹത്തിലെ സര്‍വംസഹയായ പെണ്ണിന്റെ മനസ്സ് തൊട്ടറിഞ്ഞ സംവിധായകരെ നമ്മള്‍ കണ്ടിട്ടുണ്ട്. അതുപോലെ പെണ്‍മനസറിയുന്ന ഒരു പാട് ആണ്‍സംവിധായകര്‍ ഇവിടെയുണ്ട്. ഇത്തരം സ്ത്രീപക്ഷ കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ സന്തോഷം കിട്ടുന്നുണ്ട്. മികച്ച രീതിയില്‍ തന്നെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ശ്രമിക്കാറുണ്ട് എന്നും നിമിഷ കൂട്ടിച്ചേര്‍ത്തു.