Latest News

ഡിയര്‍ എന്ന വിളി എനിക്ക് തീരെ ഇഷ്ടമല്ല; തീരെ അടുപ്പമില്ലാത്തവര്‍ ഡിയര്‍ എന്ന് വിളിക്കുമ്പോൾ വല്ലാതെ ദേഷ്യം വരും: നിഖില വിമൽ

Malayalilife
ഡിയര്‍ എന്ന വിളി എനിക്ക് തീരെ ഇഷ്ടമല്ല; തീരെ അടുപ്പമില്ലാത്തവര്‍ ഡിയര്‍ എന്ന് വിളിക്കുമ്പോൾ  വല്ലാതെ ദേഷ്യം വരും: നിഖില വിമൽ

ശ്രീബാല കെ. മേനോന്‍ സംവിധാനം ചെയ്ത ലവ് 24 ഃ7 ലൂടെ മലയാള സിനിമയ്ക്ക് ലഭിച്ച നായികയാണ് നിഖില വിമല്‍. ആദ്യ ചിത്രം കഴിഞ്ഞ് ചെറിയൊരു ഇടവേളയെടുത്താണ് താരം അടുത്ത ചിത്രം തിരഞ്ഞെടുത്തത്. വിനീത് ശ്രീനിവാസന്റെ നായികയായി അരവിന്ദന്റെ അതിഥികളിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയ നിഖില സത്യന്‍ അന്തിക്കാടിന്റെ ഫഹദ് ഫാസില്‍ ചിത്രമായ ഞാന്‍ പ്രകാശനില്‍ നായികയായി. എന്നാൽ ഇപ്പോൾ നിഖില പറഞ്ഞ ചില വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

 എന്നാൽ ഇപ്പോള്‍ നടി ചില അവസരങ്ങളില്‍ നേരിടുന്ന ഒരു അസ്വസ്ഥതയെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്. ഡിയര്‍ എന്ന മറ്റുള്ളവരുടെ വിളി തനിക്ക് അസ്വസ്ഥതയാണ് ഉണ്ടാക്കുന്നത്. അത്തരം വിളികള്‍ താന്‍ തീരെ ഇഷ്ടപ്പെടുന്നില്ല. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെയാണ് താരം ഇക്കാര്യം തുറന്ന് പറഞ്ഞിരിക്കുന്നത്.

ഡിയര്‍ എന്ന വിളി എനിക്ക് തീരെ ഇഷ്ടമല്ല. തീരെ അടുപ്പമില്ലാത്തവര്‍ ഡിയര്‍ എന്ന് വിളിക്കുമ്‌ബോള്‍ വല്ലാതെ ദേഷ്യം വരും. ഡിയര്‍ഡാര്‍ലിങ് തുടങ്ങിയ രീതിയില്‍ സംബോധന ചെയ്തു വിളിക്കുന്നത് ഇഷ്ടമല്ല. ആരെങ്കിലും സിനിമയുമായി സമീപിക്കുമ്‌ബോഴോ, അല്ലാതെയുള്ള ഇവന്റ് ഷോകളുമായി ബന്ധപ്പെട്ടൊക്കെ ചിലപ്പോള്‍ ഒരു ഡിയര്‍ വിളിയുണ്ടായേക്കാം. അതൊക്കെ എനിക്ക് നല്ല ദേഷ്യം തോന്നുന്ന കാര്യമാണ്. ഡിയര്‍വിളിച്ചതിന്റെ പേരില്‍ ഞാന്‍ ബ്ലോക്ക് ചെയ്ത സംഭവങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്. അങ്ങനെ വിളിക്കുന്ന ചിലരോട് തീരെ മിണ്ടാന്‍ കഴിയാത്ത അവസ്ഥയും ഉണ്ടായിട്ടുണ്ട്. എന്ത് കൊണ്ടാണെന്ന് അറിയില്ല ചെറുപ്പം മുതല്‍ക്കേ അങ്ങനെയൊരു വിളി എനിക്ക് ഇഷ്ടമല്ല. പേഴ്‌സണലായി നമ്മളോട് അത്ര അടുപ്പമുള്ള ആരെങ്കിലും അങ്ങനെ വിളിച്ചാല്‍ ചിലപ്പോള്‍ ഇത്രയ്ക്കും അസ്വസ്ഥത തോന്നില്ല. എന്നിരുന്നാലും ആരും എന്നെ ഡിയര്‍എന്ന് വിളിക്കുന്നത് ഇഷ്ടമല്ലാത്ത ഒരാളാണ് ഞാന്‍.
 

Actress nikhila vimal statement goes viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES