15 വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ അമ്മയാവാന്‍ ഒരുങ്ങി നടി മുത്തുമണി; സന്തോഷകരമായ നിമിഷം പങ്കുവെച്ച് ഭര്‍ത്താവ്

Malayalilife
topbanner
15 വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ അമ്മയാവാന്‍ ഒരുങ്ങി നടി  മുത്തുമണി; സന്തോഷകരമായ നിമിഷം  പങ്കുവെച്ച് ഭര്‍ത്താവ്

മോഹൻലാൽ നായകനായ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത രസതന്ത്രം എന്ന ചിത്രത്തിളുടെ മലയാള സിനിമ മേഖലയിലേക്ക് ചുവട് വച്ച താരമാണ് മുത്തുമണി. മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തെ പ്രേമിക്കുന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ അവതരിപ്പിച്ചത്. അതിനു ശേഷം നിരവധി ശ്രദ്ധേയമായ മലയാള ചിത്രങ്ങളിൽ അഭിനയിച്ചു. കടൽ കടന്ന് ഒരു മാത്തുക്കുട്ടി , ഹൌ ഓൾഡ് ആർ യു, ഒരു ഇന്ത്യൻ പ്രണയകഥ, ഞാൻ ,ലൂക്കാ ചുപ്പി എന്നീ ചിത്രങ്ങളിലാണ് ശ്രദ്ധേയമായ വിവിധ വേഷങ്ങൾ ചെയ്തത്. എന്നാൽ ഇപ്പോള്‍ ജീവിതത്തില്‍ ഏറ്റവും സുന്ദരമായ നിമിഷത്തിലൂടെ കടന്നു പോവുകയാണ് നടി എന്ന് വ്യക്തമാക്കുകയാണ്. താരം ഗര്‍ഭിണി ആണെന്നുള്ള വാര്‍ത്തയാണ് ഇപ്പോൾ  പുറത്ത്  വന്നിരിക്കുന്നത്.   ഫേസ്ബുക്കിലൂടെ നടിയുടെ ഭര്‍ത്താവും സംവിധായകനുമായ പിആര്‍ അരുണ്‍ പങ്കുവെച്ച ചിത്രത്തിലൂടെയാണ് താര കുടുംബത്തിലെ പുതിയ വിശേഷം ആരാധകര്‍ അറിയുന്നത്.  

അരുണ്‍ പങ്കുവെച്ചത് നിറവയറുമായി നില്‍ക്കുന്ന മുത്തുമണിക്കെ ഒപ്പമുള്ള ചിത്രമാണ്. ഇതോടെ നിരവധി പേരാണ് താരത്തിന് ആശംസ അറിയിച്ചി രംഗത്ത് എത്തുന്നത്. മുത്തുമണിയുടെ നിറവയര്‍ അരുണ്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത ചിത്രത്തിൽ വ്യക്തമായിരുന്നു. ചിത്രത്തിന് ഞങ്ങള്‍ എന്ന് മാത്രമായിരുന്നു ക്യാപ്ഷന്‍ നല്‍കിയിരുന്നത്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ പുറത്ത് പറഞ്ഞിട്ടുമില്ല. താരദമ്പതികള്‍ക്ക് കുഞ്ഞ് ജനിക്കാന്‍ പോകുന്നത് വിവാഹിതരായി 15-ാം വര്‍ഷമാണ്  എന്ന പ്രത്യേകതയുമുണ്ട്.

 അഭിഭാഷക കൂടി ആയിരുന്ന മുത്തുമണി 2006ല്‍ ആണ് സിനിമയില്‍ എത്തുന്നത്. മുത്തുമണിയും അരുണും  ഇതേ വര്‍ഷം തന്നെയായിരുന്നു  വിവാഹിതര്‍ ആയതും. നാടകത്തില്‍ സജീവമായിരുന്ന മുത്തുമണി പിന്നീട് സിനിമയിലും സജീവമാവുകയായിരുന്നു. അരുണും സിനിമയില്‍ എത്തിയത് മുത്തുമണിയെ പോലെ തന്നെ നാടകരംഗത്ത് നിന്നുമാണ് .അരുണ്‍ അധ്യാപകന്‍ കൂടിയാണ്. അരുണ്‍ ആയിരുന്നു ഫൈനല്‍സ് എന്ന ചിത്രം സംവിധാനം ചെയ്തത് . നെല്ലിക്ക എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയാണ് അരുണ്‍ വെള്ളിത്തിരയിലേക്ക് എത്തുന്നത്.

Read more topics: # Actress muthumani,# pregnancy image
Actress muthumani pregnancy image

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES