ഈ പെണ്‍കുട്ടി എന്റെ ലൈഫ് ഊര്‍ജ്ജസ്വലവുമാക്കാന്‍ വന്ന മാലാഖ; ചില ആളുകള്‍ക്ക് അവരുടെ സാന്നിധ്യം മതി മാനസികാവസ്ഥയും അന്തരീക്ഷവും മാറ്റാൻ; അന്ന മോൾക്ക് പിറന്നാൾ ആശംസകളുമായി മിയ ജോർജ്

Malayalilife
ഈ പെണ്‍കുട്ടി എന്റെ ലൈഫ്  ഊര്‍ജ്ജസ്വലവുമാക്കാന്‍ വന്ന  മാലാഖ; ചില ആളുകള്‍ക്ക് അവരുടെ സാന്നിധ്യം മതി  മാനസികാവസ്ഥയും അന്തരീക്ഷവും മാറ്റാൻ; അന്ന മോൾക്ക് പിറന്നാൾ ആശംസകളുമായി മിയ ജോർജ്

ലയാളത്തിലും തമിഴിലും നിരവധി വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് മിയ ജോര്‍ജ്ജ്.  ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച മിയ കുറച്ചു സമയം കൊണ്ടു തന്നെ മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പവും യുവതാരങ്ങള്‍ക്കൊപ്പവും അഭിനയിച്ചു.മിനിസക്രീനിലൂടെ വെളളിത്തിരയിലേക്കെത്തി മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് മിയ ജോര്‍ജ്ജ്. അല്‍ഫോണ്‍സാമ്മ എന്ന സീരിയലിലെ മാതാവിന്റെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. പിന്നീട് ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച മിയ കുറച്ചു സമയം കൊണ്ടു തന്നെ മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പവും യുവതാരങ്ങള്‍ക്കൊപ്പവും അഭിനയിച്ചു.  സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ മിയ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ആരാധകരോട് പങ്കുവയ്ക്കാറുണ്ട് ബ്രദേഴ്‌സ് ഡേ, ഡ്രൈവിങ് ലൈസന്‍സ്, അല്‍മല്ലു തുടങ്ങിയവയാണ് മലയാളത്തില്‍ അവസാനമായി പുറത്തിറങ്ങിയ താരത്തിന്റെ ചിത്രങ്ങള്‍.

എന്നാൽ ഇപ്പോൾ മിയയുടെ സഹോദരി ജിനിയുടെ മകളാണ് അന്നയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് താരം. മിയ പങ്കുവച്ച ചിത്രത്തിന് കീഴില്‍ താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ്  കമന്റുകളുമായെത്തിയത്. മിയയുടെ വിവാഹദിനത്തിലെ ചിത്രങ്ങളായിരുന്നു ഷെയര്‍ ചെയ്തത്.  അന്നയുടെ പിറന്നാള്‍ ഇന്നലെയായിരുന്നു. ചില ആളുകള്‍ക്ക് അവരുടെ സാന്നിധ്യം കൊണ്ട് വീടിന്റെ മാനസികാവസ്ഥയും അന്തരീക്ഷവും മാറ്റാനുള്ള കഴിവുണ്ട്. ഈ പെണ്‍കുട്ടി ഞങ്ങളുടെ ലൈഫിലേക്ക് വന്നപ്പോള്‍ 10 വര്‍ഷം മുമ്പ് എന്റെ ലൈഫ് വളരെ സുന്ദരവും ഊര്‍ജ്ജസ്വലവുമാക്കാന്‍ ഈ മാലാഖ ആണെന്ന് എനിക്കറിയില്ലായിരുന്നു. നിങ്ങള്‍ നല്‍കിയ എല്ലാ തമാശകള്‍ക്കും നന്ദി , എല്ലാം അതുപോലെ തുടരുക. അന്നമോള്‍ക്ക് പിറന്നാളാശംസകള്‍ മിയ സോഷ്യല്‍മീഡിയയില്‍ കുറിച്ചു

 മിയയെപ്പോലെത്തന്നെ പ്രേകഷകര്‍ക്ക് സിനിമാ താരമല്ലെങ്കിലും ഏറെക്കുറെ പരിചിതയാണ് സഹോദരി ജിനിയും.  താരം വിശേഷങ്ങള്‍ ജിനീസ് വ്ളോഗ്സിലൂടെയായാണ്  പങ്കുവെക്കാറുള്ളത്. ജിനി പ്രേക്ഷകരുടെ അരികിലേക്ക് കുടുംബത്തിലെ വിശേഷങ്ങളും യാത്രകളും പാചക പരീക്ഷണങ്ങളുമൊക്കെയായാണ്  എത്താറുള്ളത്. ജിനി ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയേകിയും  എത്താറുണ്ട്. അന്നയും ആരാധകര്‍ക്ക്  യൂട്യൂബ് വീഡിയോയിലൂടെയും ചിത്രങ്ങളിലൂടെയുമൊക്കെയായി പരിചിതയാണ്.

Actress miya george says birthday wishes to annamol

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES