പ്രണയ വിവാഹത്തോട് ആണ് താൽപ്പര്യം; ഭാവി വരൻ ലോയൽറ്റി നഷ്ടപെട്ടുന്ന രീതിയിൽ ഉള്ള കള്ളങ്ങൾ പറയുന്ന ആൾ ആകരുത്; മീനാക്ഷി രവീന്ദ്രൻ

Malayalilife
topbanner
പ്രണയ വിവാഹത്തോട് ആണ് താൽപ്പര്യം; ഭാവി വരൻ ലോയൽറ്റി നഷ്ടപെട്ടുന്ന രീതിയിൽ ഉള്ള കള്ളങ്ങൾ പറയുന്ന ആൾ ആകരുത്; മീനാക്ഷി രവീന്ദ്രൻ

ലയാള ടെലിവിഷൻ പ്രേക്ഷകർക്ക് നായിക നായകൻ എന്ന റിയാലിറ്റിഷോയിലൂടെ  ഇഷ്ടതാരമായി മാറിയ താരമാണ്  മീനാക്ഷി രവീന്ദ്രൻ. പുതിയ സിനിമയിലേക്ക് നായികയേയും നായകനേയും കണ്ടെത്തുന്നതിന് വേണ്ടിയായിരുന്നു സംവിധായകൻ ലാൽ ജോസ് ഇങ്ങനെ ഒരു റിയാലിറ്റി ഷോ നടത്തിയത്. എന്നാൽ ഇന്ന് ഒരു അവതാരക കൂടിയാണ് മീനാക്ഷി. മീനാക്ഷി  അഭിനയത്തിലേക്ക് ചേക്കേറിയത് പത്തൊമ്പതാമത്തെ വയസ്സിൽ സ്പൈസ് ജെറ്റിൽ കാബിൻ ക്രൂ ആയി ലഭിച്ച ജോലി ഇരുപത്തിരണ്ടാം വയസ്സിൽ ഉപേക്ഷിച്ചാണ്. എന്നാൽ ഇപ്പോൾ വിവാഹസങ്കൽപ്പത്തെക്കുറിച്ചും ഭാവിവരനെക്കുറിച്ചും താരം പറഞ്ഞ വാക്കുകളാണ് വൈറലാവിന്നത്

പ്രണയ വിവാഹത്തോട് ആണ് താൽപ്പര്യം.. ഭാവി വരൻ കള്ളം പറയരുത് കാണിക്കരുത്. ലോയൽറ്റി നഷ്ടപെട്ടുന്ന രീതിയിൽ ഉള്ള കള്ളങ്ങൾ പറയുന്ന ആൾ ആകരുത്. വായിനോക്കുന്നതിൽ പ്രശ്നം ഇല്ല, ഞാൻ പെണ്ണുങ്ങളെ നോക്കാറുണ്ട്. ഞാൻ കംപ്ലീറ്റ് ഫ്രീഡം നൽകുന്ന ഒരു ഭാര്യ ആയിരിക്കും. നന്നായി പെരുമാറാൻ അറിയണം, സ്വന്തം കാര്യം നോക്കി നടക്കുന്ന ആള് ആകരുത് അത് തന്നെയാണ് ഏറ്റവും വലിയ കാര്യം. ഫെമിനിസ്റ്റ് ആകണം. എന്റെ ഫ്രീഡത്തിൽ കൈ കടത്തരുത് . പുള്ളിയുടെ കാര്യങ്ങളിൽ ഞാനും പെടില്ല. എന്റെ പാഷനും അംബീഷനും നേടാൻ അനുവദിക്കണം. എന്റെ വീട്ടിൽ തരുന്ന, 24 വയസ്സിൽ വരെ ഫോളോ ചെയ്ത കാര്യങ്ങൾ പിന്തുടരാൻ അനുവദിക്കുന്ന ഒരാൾ കൂടിയാകണം ഭാവി വരൻ.

ഹൈറ്റ് ഉള്ള ചെക്കനെ വലിയ ഇഷ്ടമാണ്; എനിക്ക് ഹൈറ്റ് ഇല്ലാത്തത് കൊണ്ട് കെട്ടുന്ന ചെക്കന്റെ ഹൈറ്റ് വച്ച് ഞങ്ങൾ അഡ്ജസ്റ്റ് ചെയ്യും. ആറടി എങ്കിലും ചെക്കന് ഹൈറ്റ് ഉണ്ടാകണം. നല്ല മേച്ചുവേർഡ് ആകണം. കാര്യങ്ങളെ സീരിയസായി കാണുന്ന, എന്നാൽ എപ്പോഴും ഫൺ ആയിരിക്കുന്ന, കൂടുതൽ സംസാരിക്കുന്ന ഒരാൾ കൂടി ആയിരിക്കണം തന്റെ ചെക്കൻ എന്നും മീനാക്ഷി പറഞ്ഞു.

Actress meenakshi raveendran words about marriage

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES