മലയാള സിനിമയിലെ നായിക നടിയാണ് മഞ്ജു വാര്യർ. സ്കൂൾ വിദ്യാഭാസ കാലഘട്ടത്തിൽ തന്നെ പ്രതിഭ തെളിയിച്ച മഞ്ജു രണ്ട് വർഷം തുടർച്ചയായി കേരള സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാ തിലകം പട്ടം നേടി. സിനിമയിലേക്കുളള രണ്ടാം വരവില്‍ ശ്രദ്ധേയ കഥാപാത്രങ്ങള്‍ ചെയ്ത് മുന്നേറുന്ന താരമാണ് മഞ്ജു വാര്യര്‍. നായികാ വേഷങ്ങള്‍ക്കൊപ്പം കേന്ദ്രകഥാപാത്രമായുളള ചിത്രങ്ങളിലും മഞ്ജു അഭിനയിക്കാറുണ്ട്. പതിനാല് വര്‍ഷത്തിന് ശേഷമുളള തിരിച്ചുവരവില്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര്‍ യൂവിലൂടെയാണ് നടി വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയത്. തുടര്‍ന്ന് മോളിവുഡിലെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പവും യുവതാരങ്ങള്‍ക്കൊപ്പവുമെല്ലാം നടി സിനിമകള്‍ ചെയ്തു. നടി കഥപറയാൻ വരുന്നവരുടെ അടുത്തു കഥ ഇഷ്ടപ്പെട്ടില്ലെങ്കിൽ അങ്ങനെ തന്നെ തുറന്നു പറയും എന്നാണ് നടി പറയുന്നത്. അവര്‍ക്ക് പിന്നീട് ഒരു പ്രതീക്ഷ നല്‍കുന്നതിലും നല്ലത് അപ്പോള്‍ തന്നെ കാര്യം തുറന്നുപറയുന്നതാണ് നല്ലതെന്ന് തോന്നും. അങ്ങനെയാണ് താൻ എപ്പോഴും ചെയ്യുന്നത് എന്നാണ് നടി പറയുന്നത്.
കൈനിറയെ ചിത്രങ്ങളുമായിട്ടാണ് നിലവില്‍ മഞ്ജു വാര്യര്‍ മലയാളത്തില്‍ മുന്നേറികൊണ്ടിരിക്കുന്നത്. മലയാളത്തില്‍ സെലക്ടീവായി മാത്രം സിനിമകള്‍ ചെയ്തുകൊണ്ടിരിക്കുന്ന താരം കൂടിയാണ് മഞ്ജു. അഭിനയ പ്രാധാന്യമുളള വേഷങ്ങളിലൂടെയാണ് നടി എപ്പോഴും പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്താറുളളത്. അതേസമയം തൻ്റെയടുത്ത് കഥ പറയാന്‍ വരുന്നവരോട് താന്‍ കാണിക്കാറുളള രീതി മഞ്ജു തുറന്നുപറയുന്നു. കഥ ഇഷ്ടമായില്ലെങ്കില്‍ പിന്നെ ആലോചിച്ച് തീരുമാനം പറയാം എന്ന് താന്‍ പറയാറില്ലെന്ന് മഞ്ജു പറയുന്നു. അവരോട് കളളം പറയാറില്ല. ഇഷ്ടമായില്ലെങ്കില്‍ ഈ കഥ ചെയ്യാന്‍ താല്‍പര്യമില്ല എന്ന് അവരോട് തുറന്നുപറയും എന്ന് മഞ്ജു വാര്യര്‍ പറഞ്ഞു. തന്നോട് ഒരാള്‍ കഥ പറയാന്‍ വരുമ്പോള്‍ ഞാന്‍ ശ്രദ്ധിക്കുന്ന ഒരു പ്രധാന കാര്യമാണ് അവരോട് കള്ളം പറയാതിരിക്കുക എന്നത്. കഥ ഇഷ്ടമായില്ലേല്‍ ഡേറ്റ് ഇല്ലെന്നോ പിന്നെ ആലോചിച്ചിട്ട് പറയാമോ എന്നൊന്നും പറയാന്‍ നില്‍ക്കില്ല. എനിക്ക് ഈ കഥ ചെയ്യാന്‍ താല്‍പര്യമില്ല എന്ന് തന്നെ തുറന്ന് പറയും എന്നാണ് മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ പറയുന്നത്.
സഹോദരൻ മധു വാര്യരും ചലച്ചിത്ര അഭിനേതാവാണ്. മഞ്ജുവിന്റെ ഭർത്താവായിരുന്നു സിനിമ നടൻ ദിലീപ്. 1998 ൽ വിവാഹിതരായ ഇവർ ഒരുപാട് വിവാദത്തിനു ശേഷം 2014 ൽ വേർപിരിഞ്ഞു. ഇതിന് ശേഷം ദിലീപ് നടി കാവ്യ മാധവനെ വിവാഹം കഴിച്ചു. മഞ്ജുവിൻ്റെയും ദിലീപിൻ്റയും മകൾ മീനാക്ഷി ദിലീപിനൊപ്പം ആണ് ഇപ്പോഴുള്ളത്. കാവ്യയ്ക്കും ദിലീപിനും ഒരു മകൾ കൂടിയുണ്ട് ഇപ്പോൾ. നടൻ ദിലീപുമായിട്ടുള്ള വിവാഹത്തിനു ശേഷം മഞ്ജു വാര്യർ സിനിമ അഭിനയം നിർത്തി. 14 വർഷങ്ങൾക്കു ശേഷം 2012 ഒക്ടോബർ 24-നാണ് മഞ്ജു വാര്യർ വീണ്ടും അരങ്ങിലെത്തിയത്. ഗുരുവായൂർ ക്ഷേത്ര സന്നിധിയിലെ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലാണ് അവർ നൃത്തം ചെയ്തത്. മലയാളത്തിൽ വ്യക്തിത്വമുള്ള സ്ത്രീ കഥാപാത്രങ്ങൾ കുറയുമ്പോഴുണ്ടാകുന്ന ചർച്ചകളിൽ എപ്പോഴും മഞ്ജു വാര്യർ എന്ന പേര് ഒന്നാമതായി ഉയർന്നിരുന്നു. 16 വർഷങ്ങൾക്കു ശേഷം 2014-ൽ ഹൗ ഓൾഡ് ആർ യൂ എന്ന ചിത്രത്തിലൂടെ തിരിച്ചു വരവ് നടത്തി. തുടർന്ന് 2015-ൽ എന്നും എപ്പോഴും, റാണി പത്മിനി എന്നീ ചിത്രങ്ങളിലും അവർ അഭിനയിച്ചു.
മലയാളത്തില്‍ മരക്കാര്‍ അറബിക്കടലിന്‌റെ സിംഹമാണ് മഞ്ജു വാര്യരുടെ പുതിയ സിനിമ. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രാധാന്യമുളള ഒരു കഥാപാത്രമായിട്ടാണ് നടി എത്തുന്നത്. മരക്കാറിന് പുറമെ സനല്‍ കുമാര്‍ ശശിധരന്‌റെ കയ്യറ്റം, സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ജാക്ക് ആന്‍ഡ് ജില്‍, മധു വാര്യരുടെ ലളിതം സുന്ദരം തുടങ്ങിയവയും നടിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ സിനിമകളാണ്. അതേസമയം പ്രതി പൂവന്‍ കോഴിയാണ് നടിയുടെതായി ഒടുവില്‍ തിയ്യേറ്ററുകളില്‍ എത്തിയ ചിത്രം. അഭിനയത്തിന് പുറമെ അടുത്തിടെ നിര്‍മ്മാതാവായും തുടക്കം കുറിച്ചിരുന്നു മഞ്ജു. സഹോദരന്‍ മധുവാര്യര്‍ സംവിധാനം ചെയ്യുന്ന ലളിതം സുന്ദരം എന്ന ചിത്രമാണ് നടി നിര്‍മ്മിക്കുന്നത്.