മലയാള സിനിമയിലെ നായിക നടിയാണ് മഞ്ജു വാര്യർ. സ്കൂൾ വിദ്യാഭാസ കാലഘട്ടത്തിൽ തന്നെ പ്രതിഭ തെളിയിച്ച മഞ്ജു രണ്ട് വർഷം തുടർച്ചയായി കേരള സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാ തിലകം പട്ടം നേടി. സിനിമയിലേക്കുളള രണ്ടാം വരവില്‍ ശ്രദ്ധേയ കഥാപാത്രങ്ങള്‍ ചെയ്ത് മുന്നേറുന്ന താരമാണ് മഞ്ജു വാര്യര്‍. നായികാ വേഷങ്ങള്‍ക്കൊപ്പം കേന്ദ്രകഥാപാത്രമായുളള ചിത്രങ്ങളിലും മഞ്ജു അഭിനയിക്കാറുണ്ട്. പതിനാല് വര്‍ഷത്തിന് ശേഷമുളള തിരിച്ചുവരവില്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര്‍ യൂവിലൂടെയാണ് നടി വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയത്. തുടര്‍ന്ന് മോളിവുഡിലെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പവും യുവതാരങ്ങള്‍ക്കൊപ്പവുമെല്ലാം നടി സിനിമകള്‍ ചെയ്തു.
ഇന്നും പ്രേക്ഷകരെ തന്റെ മികച്ച അഭിനയപാടവം കൊണ്ട് അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്ന താരമാണ് മഞ്ജു വാര്യർ. എന്നാൽ ഇപ്പോൾ സോഷ്യൽമീഡിയയിൽ തലപ്പാവ് ധരിച്ച് നിൽക്കുന്ന മഞ്ജുവാര്യരുടെ ചിത്രമാണിപ്പോൾ ശ്രദ്ധേയമാകുന്നത്. ‘റിസ്ക് എടുക്കുക, അല്ലെങ്കിൽ അവസരം നഷ്ടപ്പെടുത്തുക!’ എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
ചിത്രത്തിന് കമന്റുമായി നിരവധിപേരാണ് എത്തിയത്. മഞ്ജു ആൺവേഷത്തിൽ അഭിനയിച്ച ദയയിലെ കഥാപാത്രത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ചില കമന്റുകൾ. ചിത്രത്തിന് താഴെ ‘ഇത് ദയയിലെ ചെറുക്കനല്ലേ’ എന്നൊക്കെയുള്ള രസകരമായ കമന്റുകളാണ് വരുന്നത്. മഞ്ജുവിന്റേതായി അണിയറയിൽ മരക്കാർ, ജാക്ക് ആൻഡ് ജിൽ, കയറ്റം, ലളിതം സുന്ദരം, പടവെട്ട്, മേരി ആവാസ് സുനോ, വെളളരിക്കാപട്ടണം, കാപ്പ തുടങ്ങി നിരവധി ചിത്രങ്ങൾ ഒരുങ്ങുന്നുണ്ട്.