ജീവിത്തില്‍ ഒരു പാട് പ്രതി സന്ധികളിലൂടെ കടന്ന് പോയ താരമാണ് മലയാളികളുടെ പ്രിയ നടി മംമ്ത മോഹന്‍ ദാസ.് തമിഴ്, തെലുങ്ക്, മലയാളം തുടങ്ങിയ ഭാഷകളില്‍ തിരവധി ചിത്രങ്ങളില്‍ വേഷമിട്ട മംമ്ത ഒരു പിന്നണി ഗായിക കൂടിയാണ്. ഹരിഹരന്‍ സംവിധാനം ചെയ്ത മയൂഖം എന്ന മലയാള ചിത്രത്തിലൂടെയാണ് താരം വെളളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ ഇപ്പോള്‍ ഡയമണ്ട് നെക്ലേസില്‍ സംവൃത അവതരിപ്പിച്ച കഥാപാത്രം തന്റെ യഥാര്‍ഥ ജീവിതത്തില്‍ നിന്നുള്ള പ്രചോദനം ഉള്‍കൊണ്ടാണ് ഈ കഥാപാത്രം ജനിച്ചതെന്ന് പറയുകയാണ് താരം. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്ന് പറഞ്ഞിരിക്കുന്നത്.
2014 ന് മുന്‍പ് ചിന്തിച്ച് തുടങ്ങിയതാണ് യുഎഇ യിലേക്ക് താമസം മാറ്റണമെന്ന്. മാതാപിതാക്കള്‍ക്കും അതിഷ്ടമാണ്. എന്നാല്‍ രോഗവും ചികിത്സയുമെല്ലാം പ്രശ്‌നമായി. ബഹ്‌റൈനില്‍ ജനിച്ച എന്റെ സിനിമാ ജീവിതം ഇന്ത്യയില്‍. ചികിത്സാര്‍ഥം താമസം യുഎസിലെ ലൊസാഞ്ചലസില്‍. എന്നാല്‍ ഇതെല്ലാം ഒത്ത് പോകുന്ന രീതിയില്‍ താമസത്തിന് പറ്റിയ സ്ഥലം യുഎഇ ആണ്. രണ്ട് വര്‍ഷത്തിനകം ഇവിടേക്ക് മാറും. കൂട്ടുകാരും ബന്ധുക്കളുമെല്ലാം ഇവിടെയുണ്ടെന്നാണ് മംമ്ത പറയുന്നത്.
എല്ലാ ബന്ധങ്ങളും കളഞ്ഞ് അമേരിക്കയില്‍ ജീവിക്കാമെന്ന് പറയുന്ന ചില കൂട്ടുകാരുമുണ്ട്. എന്നാല്‍ എനിക്ക് കഴിയില്ല. മലയാളിയായിരിക്കണമെന്നും മാതാപിതാക്കള്‍ക്കൊപ്പം കഴിയണമെന്നുമാണ് ആഗ്രഹം. ചികിത്സയ്ക്ക് മാത്രമാണ് യുഎസില്‍ തങ്ങിയതും തങ്ങുന്നതും. അവിടെ ഞാന്‍ ആരുമല്ല. ചിപ്പി പോലെയുള്ള ഈ ലോകം ഇഷ്ടമാണ്. കൂടുതല്‍ കാലം ഇവിടെ ജീവിക്കാന്‍ ആഗ്രഹിക്കുന്നു. ലാല്‍ ജോസിനോട് ആദ്യം ചോദിച്ചത് എന്താ ഞാനിവിടെ ഉള്ള കാര്യം മറന്നോ എന്നാണ്. എന്റെ അഭിമുഖം കണ്ട് പ്രചോദിതനായിട്ടാണ് ഡയമണ്ട് നെക്ലേസ് എന്ന സിനിമയിലെ അമ്മു എന്ന കഥാപാത്രം ഒരുക്കിയതെന്ന് പറഞ്ഞിരുന്നു. എന്നെയും ഏറ്റവും പ്രചോദിപ്പിച്ച കഥാപാത്രമാണ് അത്.