മലയാളി സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് മല്ലിക സുകുമാരൻ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കാലത്താപത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സുകുമാരൻ എന്ന മലയാളചലച്ചിത്രനടന്റെ ഭാര്യയും ഇന്ദ്രജിത്ത്, പൃഥ്വിരാജ് എന്നീ ചലച്ചിത്രനടന്മാരുടെ മാതാവുമാണ് മല്ലിക സുകുമാരൻ. സോഷ്യല്‍ മീഡിയയിൽ ഏറെ സജീവമായ താരം കുടുംബത്തിനൊപ്പമുളള വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്. എന്നാൽ ഇപ്പോൾ , മക്കള്‍ക്കൊപ്പം താമസിക്കാത്തതിനെ കുറിച്ച് താരം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ്.
പൂര്‍ണിമയും സുപ്രിയയുമെല്ലാം കൂടെ വന്ന് താമസിക്കാന്‍ നിര്‍ബന്ധിക്കാറുണ്ടെങ്കിലും താന്‍ മക്കള്‍ക്കൊപ്പം പോയി താമസിക്കാത്തതിന് ഒരു കാരണമുണ്ടന്ന് നടി പറയുന്നു. സുകുവേട്ടന്‍ എന്നോട് ഒരു വാക്ക് പറഞ്ഞാണ് പോയത്. നമുക്ക് ആണ്‍മക്കളാണ്. കല്യാണം കഴിഞ്ഞാല്‍ അവരെ സ്വതന്ത്രമായി വിട്ടേക്കണം. അവര്‍ ജീവിതം പഠിക്കട്ടെ. ഒരിക്കലും ഒരുമിച്ച് പൊറുതി വേണ്ട. കാണാന്‍ തോന്നുമ്പോള്‍ പോയാല്‍ മതിയെന്ന്, നടി പറഞ്ഞു.
ഭര്‍ത്താവ് സമ്മാനിച്ച തിരുവനന്തപുരത്തെ വീട്ടിലായിരുന്നു മക്കളും കുടുംബവും കൊച്ചിയില്‍ സ്ഥിര താമസമാക്കിയപ്പോള്‍ മല്ലിക സുകുമാരന്‍. കൊച്ചിയിൽ ഇപ്പോള്‍ സ്വന്തം ഫ്‌ളാറ്റിലാണ് താമസം. ഇരുമക്കളും കുടുംബവും മല്ലികയുടെ കൊച്ചിയിലെ ഫ്‌ളാറ്റിന് അപ്പുറത്തും ഇപ്പുറത്തുമുളള കരകളിലായി ഉണ്ട്. ഇടയ്ക്ക് അതിഥിയായി മക്കളുടെ വീടുകളിലേക്ക് പോവാനാണ് നടി താല്‍പര്യപ്പെടുന്നത്.
വര്‍ഷങ്ങളായി സിനിമാ സീരിയല്‍ താരമായി മല്ലികാ സുകുമാരന്‍ അഭിനയ മേഖലയിൽ സജീവമാണ്. നടി ഇതിനോടകം തന്നെ ഹാസ്യ വേഷങ്ങളിലും സീരിയസ് റോളുകളിലുമെല്ലാം തിളങ്ങിയിരുന്നു. നടിയുടെതായി ഒടുവില്‍ ലവ് ആക്ഷന്‍ ഡ്രാമ, തൃശ്ശൂര്‍ പൂരം എന്നീ സിനിമകളാണ് പുറത്തിറങ്ങിയത്. അടുത്തിടെ മല്ലിക സുകുമാരന്‍ വീണ്ടും മിനിസ്‌ക്രീനിലൂടെയും പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തിയിരുന്നു.