Latest News

എന്റെ വാക്കുകള്‍ അങ്ങനെ തെറ്റിദ്ധാരണ ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ നിരുപാധികം ക്ഷമ ചോദിക്കുന്നു; കുറിപ്പ് പങ്കുവച്ച് മാല പാർവതി

Malayalilife
എന്റെ വാക്കുകള്‍ അങ്ങനെ തെറ്റിദ്ധാരണ ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ നിരുപാധികം ക്ഷമ ചോദിക്കുന്നു; കുറിപ്പ് പങ്കുവച്ച് മാല പാർവതി

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് മാല പാർവതി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ താരം തന്റേതായ നിലപാടുകൾ എല്ലാം തന്നെ  തുറന്ന് പറയാറുമുണ്ട്. എന്നാൽ  മാല പാര്‍വതിയുടെ പ്രതികരണം ഇപ്പോൾ ആര്‍എസ്‌എസുകാരെ കൊല്ലണം എന്ന വിധത്തില്‍ പ്രചരിക്കുന്ന ട്രോളില്‍ വിശദീകരണവുമായി നടി മാല പാര്‍വതി. സംഘപരിവാര്‍ അജണ്ടകളെ ശക്തമായി നേരിടണമെന്നും എതിര്‍ക്കണമെന്നും പറയാറുണ്ടെന്നും ട്രോളിലെ പോലെ കൊല്ലണം എന്ന് പറയാറില്ലെന്നും അത് തന്റെ ഭാഷയല്ലെന്നും നടി  ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ്.

മാല പാര്‍വതിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

പ്രിയപ്പെട്ടവരെ.. ഒരു കാര്യം. ഞാന്‍ ഞടട കാരെ കൊല്ലണം എന്നൊരു ട്രോള്‍ കറങ്ങി നടക്കുന്നുണ്ട്. സംഘപരിവാര്‍ അജണ്ടകളെ ശക്തമായി നേരിടണം എന്ന് പറയാറുണ്ട്. എതിര്‍ക്കണം എന്ന് പറയാറുണ്ട്. എന്നാല്‍ 'കൊല്ലണം ' എന്ന് പറയാറില്ല. പറയുകയുമില്ല. കാരണം അത് എന്റെ ഭാഷയല്ല. എന്റെ വാക്കുകള്‍ അങ്ങനെ തെറ്റിദ്ധാരണയുണ്ടാക്കിയിട്ടുണ്ടെങ്കില്‍ നിരുപാധികം ക്ഷമ ചോദിക്കുന്നു. എന്നാല്‍ മനുഷ്യത്വരഹിതമായ, ജനാധിപത്യ രഹിതമായ, മാനവരാശിക്കെതിരായ ഫാസിസ്റ്റ് ശക്തികളെ എന്നും എതിര്‍ക്കുമെന്ന കാര്യത്തില്‍ മാറ്റവുമില്ല.
 

Actress mala parvathy words goes viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES