Latest News

ഏറ്റവും കൂടുതല്‍ മോഹന്‍ലാലിന്റെ അമ്മയായിട്ടാണ് അഭിനയിച്ചിട്ടുള്ളത്; മോഹന്‍ലാല്‍ തനിക്ക് മകന്‍ തന്നെയെന്ന് കവിയൂര്‍ പൊന്നമ്മ

Malayalilife
ഏറ്റവും കൂടുതല്‍ മോഹന്‍ലാലിന്റെ അമ്മയായിട്ടാണ് അഭിനയിച്ചിട്ടുള്ളത്; മോഹന്‍ലാല്‍ തനിക്ക് മകന്‍ തന്നെയെന്ന് കവിയൂര്‍ പൊന്നമ്മ

ലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരമായ ഒരു 'അമ്മ മുഖമാണ് നടി കവിയൂർ പൊന്നമ്മയുടേത്. നിരവധി താരങ്ങളുടെ അമ്മയായി അഭിനയിച്ചിട്ടുള്ള താരത്തിന് നിരവധി ആരാധകരും ഉണ്ട്. എന്നാൽ ഇപ്പോൾ കൂടെ അഭിനയിച്ചവരില്‍ ആരെയാണ് ഏറെയിഷ്ടം എന്ന ചോദ്യത്തിന് എല്ലാവരെയും ഇഷ്ടമാണെന്നും എന്നാല്‍ മോഹന്‍ലാലിനോട് ഇത്തിരി ഇഷ്ടം കൂടുതലുണ്ടെന്നും നടി കവിയൂര്‍ പൊന്നമ്മ. മോഹന്‍ലാലുമായുള്ള അഭിനയത്തിന്റെ വിശേഷങ്ങള്‍ ഹൈന്‍വുഡ്‌സിന് വേണ്ടി മണിയന്‍ പിള്ള രാജു നടത്തിയ അഭിമുഖത്തിലാണ്  കവിയൂര്‍ പൊന്നമ്മ പങ്കുവെച്ചത്.

 ‘ഏറ്റവും കൂടുതല്‍ മോഹന്‍ലാലിന്റെ അമ്മയായിട്ടാണ് അഭിനയിച്ചിട്ടുള്ളത്. സിനിമ കണ്ടിട്ട് പലരും മോഹന്‍ലാല്‍ എന്റെ മകനാണ് എന്ന് തെറ്റിദ്ധരിച്ചിട്ടുണ്ട്. ചില അമ്മമാരൊക്കെ വന്ന് മോനെ കൊണ്ടുവന്നില്ലേ…? മോന് സുഖമാണോ എന്നൊക്കെ ചോദിക്കും. അപ്പോള്‍ ഞാന്‍ ആലോചിക്കാറുണ്ട് എനിക്ക് മോനല്ലല്ലോ മോളാണല്ലോ…. എന്ന് അപ്പോഴേക്കും അവര്‍ മോഹന്‍ലാലിന്റെ പേര് പറയും.

ഇതുപോലെ തന്നെ മോഹന്‍ലാലിനോടും നിരവധി പേര്‍ അമ്മയെ കൊണ്ട് വന്നില്ലേ എന്ന് ചോദിക്കാറുണ്ട്. മോഹന്‍ലാല്‍ എനിക്ക് മോനെപ്പോലെ തന്നെയാണ്. ഞാന്‍ പ്രസവിച്ചില്ലെങ്കിലും എന്റെ മകന്‍ തന്നെയാണ് ലാല്‍. ഇപ്പോള്‍ കുറേ നാളായി ലാല്‍ വിളിച്ചിട്ട്. ഞാന്‍ ഇടയ്ക്ക് ലാലിന്റെ അമ്മയെ കാണാന്‍ പോകാറുണ്ട്. നടക്കാന്‍ വയ്യ പാവത്തിന്. കാണുമ്പോള്‍ തന്നെ ഭയങ്കര സ്‌നേഹമാണ്.’ കവിയൂര്‍ പൊന്നമ്മ പറഞ്ഞു.

Actress kaviyoor ponnamma words about in amma role in cinema

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES