ബോളിവുഡിലെ തന്നെ ശ്രദ്ധേയ നായികയാണ് കങ്കണ റണാവത്, നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ താരം അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ താരം തന്റെതായ അഭിപ്രായങ്ങൾ എല്ലാം തന്നെ യാതൊരു മടിയും കൂടാതെ തന്നെ തുറന്ന് പറയാറുണ്ട്. എന്നാൽ ഇപ്പോൾ ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് ട്വിറ്റര്‍ സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. മമതാ ബാനര്‍ജിയെ രാക്ഷസിയെന്നും, ബംഗാളിനെ മമത കശ്മീരാക്കി മാറ്റുകയാണെന്നുമുള്ള ട്വീറ്റുകള്‍ക്ക് പിന്നാലെയാണ് ട്വിറ്ററിന്റെ ഭാഗത്ത് നിന്നും ഇത്തരമൊരു നടപടി.
ബംഗാളില്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരണം. ഒരു ഗുണ്ടയെ കൊല്ലാന്‍ മറ്റൊരു സൂപ്പര്‍ ഗുണ്ടക്കേ സാധിക്കൂ. മോദിജീ, രണ്ടായിരത്തിന്റെ തുടക്കത്തില്‍ ചെയ്ത പോലെ ദശാവതാരത്തിലൂടെ കടിഞ്ഞാണില്ലാത്ത ഈ രാക്ഷസിയെ മെരുക്കൂ -എന്നെല്ലാമായിരുന്നു കങ്കണയുടെ ട്വീറ്റ്. നടിയുടെ ട്വീറ്റിനെ തുടര്‍ന്ന് വലിയ പ്രതിഷേധം ആയിരുന്നു സമൂഹമാധ്യമങ്ങളിലൂടെ ഉയർന്നത്. ഇതേ തുടർന്നായിരുന്നു താരത്തിന് എതിരെ ട്വിറ്റര്‍ നടപടി സ്വീകരിച്ചത്.
അതേസമയം സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ താരം കോവിഡ് വ്യാപനത്തിന് എതിരെ രൂക്ഷമായി പ്രതികരണം നടത്തിയിരുന്നു. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഓക്സിജന്‍ കിട്ടാതെ ബുദ്ധിമുട്ടുമ്പോഴും മനുഷ്യൻ ഒന്നും പഠിച്ചിട്ടില്ലെന്നാണ് നടി കങ്കണ റണൗട്ട് തന്റെ ട്വിറ്ററിലൂടെ കഴിഞ്ഞ ദിവസം വെളിപ്പെടുത്തുകയും ചെയ്തു.