ആദ്യചിത്രത്തിലൂടെ തന്നെ ’96’ലൂടെ സൗത്ത് ഇന്ത്യന്‍ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടിയാണ് ഗൗരി കിഷന്. സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ സജീവമാണ് താരം. ഈ ചിത്രത്തിലെ തന്റെ ഓഡീഷന് അനുഭവത്തെക്കുറിച്ച് ഗൗരി സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്ത വീഡിയോയിലെ ഒരു ഭാഗമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് .
എക്സാം സമയത്താണ് ഓഡീഷനില്‍ പങ്കെടുത്തതെന്ന് പറയുന്ന ഭാഗമാണത്. തന്റെ ബോര്‍ഡ് എക്സാം സമയത്താണ് ’96’ നുവേണ്ടിയുള്ള ഓഡീഷന് കോള്‍ കാണുന്നത്. എക്സാമിനെപ്പറ്റിയുള്ള പേടിയോടൊപ്പം സിനിമയെന്നാല്‍ എത്തിപ്പിടിക്കാന്‍ കഴിയുന്നതിനുമപ്പുറമുള്ള എന്തോ ആണ് എന്നുള്ള സംശയത്തോടെയാണ് ഓഡീഷനില്‍ പങ്കെടുത്തത്. എന്നാല്‍ ഓഡീഷനില്‍ തിരഞ്ഞെടുക്കപ്പെടുകയും ജാനു ആയിമാറുകയുമായിരുന്നുവെന്ന് ഗൗരി പറയുന്നു.
എക്സാമിനെപ്പറ്റിയുള്ള പേടിയോടൊപ്പം സിനിമയെന്നാല്‍ എത്തിപ്പിടിക്കാന്‍ കഴിയുന്നതിനുമപ്പുറമുള്ള എന്തോ ആണ് എന്നുള്ള സംശയത്തോടെയാണ് ഓഡീഷനില്‍ പങ്കെടുത്തത്. എന്നാല്‍ ഓഡീഷനില്‍ തിരഞ്ഞെടുക്കപ്പെടുകയും ജാനു ആയിമാറുകയുമായിരുന്നുവെന്ന് ഗൗരി പറയുന്നു.ഗൗരി കിഷനും ഗോവിന്ദ് വസന്തയും ’96’ന് ശേഷം വീണ്ടുമൊന്നിക്കുന്ന ചിത്രത്തിന്റെ തിരക്കിലാണ് . ഗൗരി നേരത്തേ സമൂഹമാധ്യമങ്ങളിലൂടെ ആ ചിത്രത്തിലേക്ക് പുതുമുഖങ്ങളെ തേടുന്ന കാര്യവും പറഞ്ഞിരുന്നു.