Latest News

അച്ഛനില്ലാത്ത 90 ദിവസം; വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്; ആ നഷ്ടം ശരിക്കും ഞാൻ അറിയുന്നുണ്ട്: ദിവ്യ ഉണ്ണി

Malayalilife
അച്ഛനില്ലാത്ത 90 ദിവസം; വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്; ആ നഷ്ടം ശരിക്കും ഞാൻ അറിയുന്നുണ്ട്: ദിവ്യ ഉണ്ണി

ലയാള സിനിമയിൽ ബാലതാരമായി എത്തിയ നടിയാണ്  ദിവ്യ ഉണ്ണി. മികച്ച സ്വീകാര്യതയായിരുന്നു പ്രേക്ഷകർ  നായികായികായി എത്തിയപ്പോൾ താരത്തിന് നൽകിയിരുന്നത്. അഭിനയത്തിന് പുറമേ താരം മികച്ച ഒരു നർത്തകി കൂടിയാണ്. ചുരുങ്ങിയ കാലം കൊണ്ടായിരുന്നു ദിവ്യ മലയാള സിനിമയിൽ ഇടം നേടിയിരുന്നത്. എല്ലാതരത്തിലുമുള്ള കഥാപാത്രങ്ങള്‍ തന്നില്‍ ഭദ്രമാണെന്ന് താരം തെളിയിക്കുകയും ചെയ്‌തിരുന്നു.വിവാഹ ശേഷം ദിവ്യ അഭിനയം നിർത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ നവംബറിലായിരുന്നു വിദ്യയുടേയും ദിവ്യയുടേയും അച്ഛനായ ഉണ്ണികൃഷ്ണൻ അന്തരിച്ചത്. ഇപ്പോളിതാ സോഷ്യൽ മീഡിയയിൽ സജീവമായ വിദ്യ ഉണ്ണിയുടെ അച്ഛനെക്കുറിച്ചുള്ള പുതിയ പോസ്റ്റ് വൈറലാവുകയാണ്. 

അച്ഛനില്ലാത്ത 90 ദിവസം, വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. അച്ഛനില്ലാത്ത ദിനങ്ങളെക്കുറിച്ച് ഓർക്കാൻ പോലും ഇഷ്ടമില്ല. എന്നും എന്നെ നയിക്കുന്ന വെളിച്ചം അച്ഛനാണ്, ആ നഷ്ടം ശരിക്കും ഞാൻ അറിയുന്നുണ്ട്. ഇനിയൊരിക്കലും പഴയത് പോലെയാവില്ലെന്ന് എനിക്കറിയാം, ഇനി എനിക്കും അത് പോലെയാവാൻ പറ്റില്ലല്ലോ.

എപ്പോഴും എന്നിൽ വിശ്വസിക്കുകയും സ്വപ്‌നങ്ങളെ പിന്തുടരാനായി പ്രേരിപ്പിക്കുകയും ചെയ്തതിന് നന്ദി. അച്ഛന്റെ മകളായി ജനിച്ചതിൽ എനിക്കൊരുപാട് അഭിമാനമുണ്ട്. വാക്കുകൾ കൊണ്ട് വിവരിക്കാനാവുന്നതല്ല അക്കാര്യം. അച്ഛനും എപ്പോഴും എന്നെക്കുറിച്ചോർത്ത് അഭിമാനമാണല്ലോ.

Actress divya unni post about father

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES