നിവേദ്യം എന്ന ലോഹിതദാസ് ചിത്രത്തിലൂടെ പ്രേക്ഷക മനസ്സില്‍ ചേക്കേറിയ നടിയാണ് ഭാമ. നാട്ടിന്‍ പുറത്തുകാരി സുന്ദരി എന്ന ഇമേജായിരുന്നു താരത്തിന് മലയാളത്തില്‍. പിന്നീട് മലയാളത്തില്‍ നിന്നും അന്യഭാഷാ ചിത്രങ്ങളില്‍ ഗ്ലാമര്‍ വേഷങ്ങളിലും താരം തിളങ്ങി. എങ്കിലും മലയാളികള്‍ക്ക് ഭാമയെ നാട്ടിന്‍പുറത്തുകാരി സുന്ദരിയായി കാണാനായിരുന്നു ഇഷ്ടം. ഏറെ നാള്‍ കാത്തിരുന്നെത്തിയ താരത്തിന്റെ വിവാഹവും ആരാധകര്‍ ആഘോഷമാക്കിയിരുന്നു. അടുത്തിടെയാണ് താരം അമ്മയായ വാർത്ത പുറത്ത് വന്നത്.
സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. എന്നാൽ ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ഭാമ തന്നെയാണ് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിമിഷ നേരം കൊണ്ടാണ് സമൂഹ മാധ്യമങ്ങൾ താരത്തിന്റെ ചിത്രങ്ങൾ ഏറ്റെടുത്തതും. വളരെ സിമ്പിൾ സാരിയിൽ സിമ്പിൾ ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. നിറയെ കമന്റുകളാണ് താരത്തിന്റെ ചിത്രങ്ങൾക്ക് വരുന്നതും.
താരത്തിന് ഒരു പെണ്കുഞ്ഞാണ് പിറന്നിരിക്കുന്നത്. കഴിഞ്ഞ വർഷം ജനുവരി 30 നായിയുന്നു ഭാമയും അരുണും വിവാഹിതരാകുന്നത്. കഴിഞ്ഞ വർഷം നടന്ന താര വിവാഹങ്ങളിൽ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെ സാന്നിധ്യത്തിൽ വച്ച് നടന്ന ഭാമയുടെ വിവാഹം ഏറെ ശ്രദ്ധ നേടുകയും ചെയ്തു. എന്നാൽ വിവാഹത്തിന് പിന്നാലെ ദുബായിൽ ബിസിനസുകാരനായ അരുൺ നാട്ടിൽ സെറ്റിലാകുകയും ചെയ്തു. ഇരുവരുടെയും വിവാഹത്തിലേക്ക് എത്തിച്ചത് ഭാമയുടെ സഹോദരിയുടെ ഭർത്താവും അരുണും തമ്മിലുള്ള വളരെ അടുത്ത സൗഹൃദമായിയുന്നു.