നിവേദ്യം എന്ന ലോഹിതദാസ് ചിത്രത്തിലൂടെ പ്രേക്ഷക മനസ്സില്‍ ചേക്കേറിയ നടിയാണ് ഭാമ. തുടർന്ന് നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൊണ്ട് തന്നെ പ്രേക്ഷമനസ്സിൽ ഇടം നേടുകയും ചെയ്തിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിലെ കൂറുമാറ്റത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് നടി ഭാമ. നിരവധി താരങ്ങൾ ആണ് താരത്തിനെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നത്. സോഷ്യൽ മീഡിയയിലൂടെ താരങ്ങൾ മാത്രമല്ല ഒട്ടനവധി പ്രതിഷേധം നടക്കുകയും ഉണ്ടായിരുന്നു. പരസ്യ പ്രതികരണവുമായി നടിമാരായ രേവതിയും റിമ കല്ലിങ്കലും, രമ്യ നമ്പീശനും സെലിബ്രിറ്റി മേക്ക് അപ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാറും രംഗത്ത് വന്നിരുന്നു. പ്രതിഷേധം കടുത്തെങ്കിലും ഇതിനോടൊന്നും ഭാമ പ്രതികരണം നടത്തിയിരുന്നില്ല. എന്നാൽ ഇപ്പോൾ ഭാമ പങ്കുവച്ച പുതിയ ഇൻസ്റ്റാഗ്രാം സ്റ്റോറിയാണ്, സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ഭാമ ഇപ്പോൾ പ്രൊഫൈൽ ഫോട്ടോ ആയി കണ്ണാടിയില്‍ കാണുന്ന സ്വന്തം റിഫ്ലെക്ടഡ് ഇമേജാണ് സെറ്റ് ചെയ്തിരിക്കുന്നത്. പിന്നാലെ മോട്ടിവേഷണൽ പോസ്റ്റുകളും ഭാമ പങ്കിട്ടു. "യുദ്ധങ്ങള്‍ സൂക്ഷിച്ചുമാത്രം തിരഞ്ഞെടുക്കുക, ചിലപ്പോഴൊക്കെ ശരി ചെയ്യുന്നതിനേക്കാള്‍ മികച്ചത് സമാധാനമാണ്", എന്നാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിൽ ഭാമ കുറിച്ചിരിക്കുന്നത ആരാധകർ അതേസമയം തന്റെ നിസ്സഹായത ആണോ തന്റെ വാക്കുകളിൽ ഒളിപ്പിച്ചിരിക്കുന്നത് എന്നും ചോദിക്കുന്നുണ്ട്.
ദിലീപും ആക്രമണത്തിനിരയായ നടിയും അമ്മ സംഘടനയുടെ സ്‌റ്റേജ് ഷോ റിഹേഴ്‌സല്‍ സമയത്ത് തമ്മില്‍ തര്‍ക്കമുണ്ടായെന്ന് ആയിരുന്നു സിദ്ധിഖും ഭാമയും മൊഴി നല്‍കിയത്. ഇരുവരും മുൻപ് നൽകിയ മൊഴിയിൽ നിന്നും കോടതിയില്‍ എത്തിയപ്പോൾ പിന്മാറുകയായിരുന്നു. അക്രമത്തിനു ഇരയായ നടിയുമായി ദീർഘകാല സൗഹൃദത്തിൽ ആയിരുന്ന ഭാമയുടെ പിന്മാറ്റം ഏറെ വിവാദമായിരുന്നു.