Latest News

നെടുമുടി വേണു സാറിന്റെ മൂന്നാം ഭാര്യ ആയാണ് ആ ചിത്രത്തില്‍ അഭിനയിച്ചത്; ഷോട്ടില്‍ നില്‍ക്കേണ്ടതൊക്കെ അദ്ദേഹമായിരുന്നു പറഞ്ഞു തന്നത്; മനസ്സ് തുറന്ന് നടി ആതിര പട്ടേല്‍

Malayalilife
നെടുമുടി വേണു സാറിന്റെ മൂന്നാം ഭാര്യ ആയാണ് ആ ചിത്രത്തില്‍ അഭിനയിച്ചത്; ഷോട്ടില്‍ നില്‍ക്കേണ്ടതൊക്കെ അദ്ദേഹമായിരുന്നു പറഞ്ഞു തന്നത്; മനസ്സ് തുറന്ന് നടി ആതിര പട്ടേല്‍

മലയാള സിനിമ പ്രേമികൾക്ക് ആട് 2, ഭൂതകാലം എന്നീ ചിത്രങ്ങളിലൂടെ ഏറെ  ശ്രദ്ധ നേടിയ താരമാണ് ആതിര പട്ടേല്‍. സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ താരവും സജീവമാണ്.  എന്നാൽ ഇപ്പോള്‍ തന്റെ ആദ്യ സിനിമയെ കുറിച്ചാണ് ആതിര  പറയുന്നത്.  സംസ്‌കൃത ചിത്രമായ ഇഷ്ടിയിലാണ് നെടുമുടി വേണുവിന്റെ ഭാര്യയായി താന്‍ ആദ്യം അഭിനയിച്ചത് എന്നാണ് വനിത മാഗസിനോട് ആതിര പ്രതികരിക്കുന്നത്.

സിനിമ സംസ്‌കൃതത്തിലായിരുന്നു. ഭാഷ കുറച്ച് വെല്ലുവിളി ആയിരുന്നുവെങ്കിലും സംസ്‌കൃതം പ്രൊഫസര്‍ കൂടിയായ സംവിധായകന്‍ ജി. പ്രഭ നന്നായി സഹായിച്ചു. ഒറ്റ ലൊക്കേഷനില്‍ തന്നെയായിരുന്നു 30 ദിവസവും ഷൂട്ടിംഗ് നടന്നത്. ചിത്രത്തില്‍ താന്‍ അവതരിപ്പിച്ചത് നെടുമുടി വേണു സാറിന്റെ മൂന്നാം ഭാര്യയുടെ വേഷമായിരുന്നു. ആദ്യ സിനിമയാണെന്ന് അറിയുന്നതിനാല്‍ ഷോട്ടില്‍ നില്‍ക്കേണ്ട പൊസിഷനും ലുക്ക് എവിടെയാണ് വേണ്ടതെന്നുമൊക്കെ അദ്ദേഹം പറഞ്ഞു തരുമായിരുന്നു എന്നാണ് ആതിര പറയുന്നത്.

ഇത്രയും സിനിമ ചെയ്തതിനിടെ തനിക്ക് ഏറ്റവും കൂടുതല്‍ എക്‌സൈറ്റ്‌മെന്റ് തോന്നിയ സിനിമ വില്ലന്‍ ആണെന്നും ചിത്രത്തില്‍ മോഹന്‍ലാലിന്റേയും മഞ്ജു വാര്യരുടേയും മകളായി അഭിനയിച്ചത് ഭാഗ്യമാണെന്നും ആതിര പറഞ്ഞു. രണ്ട് ലെജന്റ്‌സിന്റെ കൂടെ സ്‌ക്രീന്‍ പങ്കിടാന്‍ സാധിച്ചത് തന്റെ ഭാഗ്യമാണ്. ലൊക്കേഷനിലും അവരോടൊപ്പമാണ് സമയം ചിലവഴിച്ചത്. എല്ലാവരോടും വളരെ സന്തോഷത്തോടെ ഇടപെടുന്ന, നല്ല കമ്പനിയാകുന്ന ശീലമാണ് രണ്ട് പേര്‍ക്കും എന്നാണ് ആതിര പറയുന്നത്.

Actress athira patel words about actor nedumudi venu

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES