മലയാള സിനിമ പ്രേമികൾക്ക് ശ്രദ്ധേയമായ കഥാപാത്രങ്ങൾ സമ്മാനിച്ച താരമാണ് ഐശ്വര്യ. മോഹൻലാലിന്റെ നായികയായിട്ടാണ് താരം കൂടുതൽ സിനിമകളിൽ തിളങ്ങിയിട്ടുള്ളത്. പ്രജ , നരസിംഹം തുടങ്ങിയ താരത്തിന്റെ സിനിമകൾ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ചില സീരിയലുകളിലും ഐശ്വര്യ അഭിനയിച്ചിരുന്നു. എന്നാല്‍ ഇപ്പോൾ കുറച്ചുനാളുകളായി ഇവര്‍ സിനിമയിലില്ല. കാരണം തനിക്ക് ജോലിയില്ലെന്നും പണമില്ലെന്നും തെരുവുകള്‍തോറും സോപ്പ് വിറ്റാണ് ജീവിക്കുന്നതെന്നുമുള്ള വെളിപ്പെടുത്തല്‍ ആണ് ഒരു ടെലിവിഷൻ പരിപാടിക്കിടെ തുറന്ന് പറഞ്ഞത്.
സിനിമകള്‍ ചെയ്യാന്‍ താല്‍പര്യമുണ്ടെന്നും ആരെങ്കിലും വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു.ജോലിയില്ല. പണമില്ല. തെരുവുതോറും സോപ്പ് വിറ്റാണ് ജീവിക്കുന്നത്. കടങ്ങളില്ല. എന്റെ കുടുംബത്തില്‍ ഞാന്‍ മാത്രമേയുള്ളൂ. മകള്‍ വിവാഹം കഴിഞ്ഞ് പോയി. എനിക്ക് യാതൊരു ജോലി ചെയ്യാനും മടിയില്ല.
നാളെ നിങ്ങളുടെ ഓഫീസില്‍ ജോലി തന്നാല്‍ അതും ഞാന്‍ സ്വീകരിക്കും. അടിച്ചുവാരി കക്കൂസ് കഴുകി സന്തോഷത്തോടെ ഞാന്‍ തിരികെപ്പോകും’- എന്നാണ് നടി തന്റെ ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തിയത്.