ഇരുപതിലേറെ മലയാളചലച്ചിത്രങ്ങളിൽ വേഷമിട്ട ഒരു മികച്ച നടിയാണ് സുരഭി ലക്ഷ്മി. 2016 ലെ മിന്നാമിനുങ്ങ് എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും, സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക ജൂറി പരാമർശവും ലഭിച്ച നടി കൂടിയാണ് സുരഭി. ഇത്രയേറെ പരാമർശം നേടിയ നടിയുടെ കുറച്ചു കാലത്തെ ഇടവേള ആളുകളുടെ ഇടയിൽ ചർച്ച തന്നെയാണ്. എന്നാൽ ഇപ്പോൾ കലോത്സവ വേദിയിൽ നിന്നും സിനിമയിലേക്ക് എത്തിയതിനെ കുറിച്ച് പറയുകയാണ് സുരഭി ലക്ഷ്മി.
വിഎച്ച്‌എസ്‌ഇ കലോത്സവ വേദിയിൽ നിന്ന് തന്നെ അഭിനയ ലോകത്തേക്ക് കൊണ്ടുവന്നത് സംവിധായകൻ ജയരാജ് സാറാണ്. അന്ന് കലോത്സവത്തിൽ പങ്കെടുക്കുന്നത് വലിയ പണച്ചിലവുള്ള കാര്യമായിരുന്നു. കലോത്സവത്തിൽ ഓട്ടൻതുള്ളലിന് പക്കമേളക്കാരെയൊക്കെ വയ്ക്കണമെങ്കിൽ ഏറെ ചിലവ് വരും. അന്ന് അച്ഛൻ മരിച്ച സമയമായിരുന്നു. പക്കമേളക്കാരില്ലാതെയാണ് താൻ ഓട്ടൻതുള്ളൽ അവതരിപ്പിച്ചത്. അതിനാൽ മൂന്നാം സ്ഥാനമാണ് ലഭിച്ചത്. തന്റെ അവസ്ഥ അന്ന് പത്രക്കാരോട് പറഞ്ഞു. അതോടെ എല്ലാ പത്രങ്ങളിലും വാർത്തയായി.
ദാരിദ്രത്തിന്റെ പടുകുഴിയിൽ നിന്ന് ഒരു മത്സരാർഥി, കുപ്പതൊട്ടിയിലെ മാണിക്യം എന്നൊക്കെ പറഞ്ഞ് തന്റേയും സഹോദരിയുടേയും ചിത്രങ്ങൾ വച്ച് വാർത്ത വന്നു. വാർത്ത കണ്ട് ജയരാജ് സാറിന്റെ ഭാര്യ സബിത ചേച്ചി കലോത്സവം കാണാനായെത്തി. പിന്നീട് മോണോ ആക്‌ട്, നാടകം, കുച്ചുപിടി ഇതിലൊക്കെ തനിക്ക് സമ്മാനം ലഭിച്ചു. അന്ന് അവർ വന്ന് ഏറെ അഭിനന്ദിച്ചു. ശേഷം പ്ലസ് ടുവിന് പഠിക്കുന്ന സമയത്ത് ജയരാജ് സാറിന്റെ ബൈ ദി പീപ്പിളിലേക്ക് വിളിച്ചു