Latest News

ഹോട്ടല്‍ മുറിയില്‍ ഒറ്റയ്ക്ക് താമസിക്കാന്‍ പേടിയായിരുന്നു; വിമല രാമന്‍ ഇല്ലായിരുന്നെങ്കില്‍ അനുഭവം വ്യത്യസ്തമായേനെ; വെളിപ്പെടുത്തലുമായി നടി സോണിയ അഗര്‍വാള്‍

Malayalilife
ഹോട്ടല്‍ മുറിയില്‍ ഒറ്റയ്ക്ക് താമസിക്കാന്‍ പേടിയായിരുന്നു; വിമല രാമന്‍ ഇല്ലായിരുന്നെങ്കില്‍ അനുഭവം വ്യത്യസ്തമായേനെ; വെളിപ്പെടുത്തലുമായി നടി  സോണിയ അഗര്‍വാള്‍

തെന്നിന്ത്യൻ സിനിമ മേഖലയിലെ ശ്രദ്ധേയയായ താരമാണ് നടി സോണിയ അഗർവാൾ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. എന്നാൽ ഇപ്പോൾ ഹോർറോർ  സിനിമയുടെ ചിത്രീകരണത്തിനിടെ തനിക്ക് ഹോട്ടല്‍ മുറിയില്‍ ഒറ്റയ്ക്ക് താമസിക്കാന്‍ ഭയമായിരുന്നു എന്നാണ് സോണിയ പറയുന്നത്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായുള്ള പ്രസ് മീറ്റിലാണ് താരം സംസാരിച്ചത്. ഇത് നന്ദി പറയാനുള്ള സമയമാണ്.

തനിക്ക് ഈ സിനിമ ഓഫര്‍ ചെയ്തതിന് നിര്‍മ്മാതാക്കളോട് നന്ദി പറയുന്നു. ഈ സിനിമ നല്‍കിയതിന് സംവിധായകന്‍ ഷിജിനോടും പറയുന്നു. വിമല രാമന്‍ ഇല്ലെങ്കില്‍ തന്റെ അനുഭവം തീര്‍ത്തും വ്യത്യസ്തമാകുമായിരുന്നു.

ഹൊറര്‍ സിനിമ ചിത്രീകരിക്കുമ്പോള്‍ ഹോട്ടല്‍ മുറിയില്‍ ഒറ്റയ്ക്ക് ഇരിക്കാന്‍ പോലും തനിക്ക് പേടിയായിരുന്നു. സെറ്റില്‍ തന്നെ കംഫര്‍ട്ടബിള്‍ ആക്കി നിര്‍ത്തിയതിന് എല്ലാ ക്രൂ അംഗങ്ങള്‍ക്കും നന്ദി എന്നാണ് സോണിയ പറയുന്നത്. സോണിയ തന്റെ സുഹൃത്തായിരുന്നതിനാല്‍ റീയൂണിയന്‍ പോലെയായിരുന്നു സിനിമ എന്നാണ് വിമല രാമന്‍ പറയുന്നത്.

Actress Sonia Agarwal words about vimala raman

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES