മലയാളി മിനി സ്‌ക്രീന്‍ സിനിമ പ്രേക്ഷകര്‍ക്ക് നടി സോനാ നായരെ കുറിച്ച് പ്രത്യേകിച്ച് പരിചയപ്പെടുത്തല്‍ ആവശ്യമില്ല. സിനിമകളിലും സീരിലുകളിലുമൊക്കെയായി താരം ഇപ്പോഴും പ്രേക്ഷകര്‍ക്ക് മുമ്പില്‍ നിറഞ്ഞ് നില്‍ക്കുന്നുണ്ട്. ബാലതാരമായിട്ടാണ് സോന നായര്‍ അഭിനയരംഗത്തേത്ത് എത്തുന്നെങ്കിലും ജയറാം നായകനായ തൂവല്‍കൊട്ടാരമാണ് നടിയെ മലയാള സിനിമയില്‍ സജീവമാക്കിയത്. തിരുവനന്തപുരം സ്വദേശിയാണ് സോന നായര്‍. നടിയുടെ അച്ഛന്‍ ഒരു പ്രവാസിയും അമ്മ ടീച്ചറുമായിരുന്നു. തലസ്ഥാനത്തെ അമ്പലമുക്കിലുള്ള വീട്ടിലായിരുന്നു താരത്തിന്റെ ബാല്യ കൗമാരങ്ങള്‍ കടന്നുപോയത്. എന്നാൽ ഇപ്പോൾ നടിയുടെ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കുന്നുമ്മേല്‍ ശാന്ത എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടുകയും ചെയ്തു. അതേസമയം അമൃത ടിവിയിലെ പറയാം നേടാം പരിപാടിയില്‍ ഇഷ്ട ചിത്രം ഏതാണന്ന എംജി ശ്രീകുമാർ ചോദിച്ചപ്പോഴാണ് താരം ഇക്കാര്യം തുറന്ന് പറഞ്ഞത്.
നരന്‍ ആണ്. ഇപ്പോഴും എനിക്ക് കൈയ്യടി കിട്ടാറുളള ചിത്രമാണ് അതെന്ന് നടി പറയുന്നു.എവിടെ പോയാലും കുന്നുമ്മേല്‍ ശാന്തയെ നെഞ്ചോട ചേര്‍ത്തിട്ടുണ്ട് പ്രേക്ഷകര്‍. ഇന്നലെയും കൂടെ കുറച്ചാള്‍ക്കാര് നരനെ കുറിച്ച് പറഞ്ഞതാണ്. നരന്‍ എന്തുക്കൊണ്ടും എന്റെ ജീവിതത്തിലെ, പ്രൊഫഷണല്‍ കരിയറിലെ ഒരു നാഴിക കല്ലാണ്. അപ്പോ ആ സിനിമയും അതിലെ കഥാപാത്രവുമാണ് ഇന്നും മനസില്‍ തങ്ങിനില്‍ക്കുന്നത്.
പ്രത്യേകിച്ച് ജോഷി സാറിനെ പോലൊരു പ്രഗല്‍ഭനായ ഡയറക്ടറ്. പ്ലസ് ലാലേട്ടന്‍ നമ്മുടെ എല്ലാവരുടെയും മുത്ത്. അദ്ദേഹത്തിന്‌റെ കൂടെയൊക്കെ വര്‍ക്ക് ചെയ്യാനും ഒരു സ്‌ക്രീന്‍ സ്‌പേസ് ഷെയര്‍ ചെയ്യാനുമൊക്കെ പറ്റുന്നത് എന്റെ മഹാഭാഗ്യം. ഒരുപാട് പടങ്ങള്‍ അതിന് മുന്നേ ചെയ്തിട്ടുണ്ട്. ലാലേട്ടനുമായിട്ട് ഒരു അഞ്ചാറ് സിനിമകളെ ചെയ്തുളളൂ.മമ്മൂക്കയുമായി കുറച്ചധികം ചെയ്തിട്ടുണ്ട്. പിന്നെ സുരേഷേട്ടന്‍, ജയറാമേട്ടന്‍ അങ്ങനെ എല്ലാ പഴയ ആര്‍ട്ടിസ്റ്റുകളുടെയും ഒപ്പം വര്‍ക്ക് ചെയ്തിട്ടുണ്ട്. കൂടാതെ പുതിയ ആള്‍ക്കാരൊപ്പവും., സോനാ നായര്‍ പറഞ്ഞു.